Saturday, February 5, 2011

മുന്നറിയിപ്പ്




ഈജിപ്തിലേയും , ടുണീഷ്യയിലേയും, യെമെനിലേയും നഗരങ്ങളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നി, ഇനി വ്യാപിക്കാനിരിക്കുന്ന നഗരങ്ങളും, ആരും ഒരു രാജ്യവും   സുരക്ഷിതമല്ല  എന്ന സത്യത്തെ വിളിച്ചോതുന്നു. ജനങ്ങള്‍ ഒന്ന്  സംഘടിച്ചാല്‍ ഏതു ദന്തഗോപുരവും നിലം പൊത്താന്‍ നിമിഷങ്ങള്‍ മതി എന്ന് നമ്മളെ വീണ്ടും ഓര്‍മ്മിപ്പിച്ചു  കൊണ്ട്  ഒരു ജനകീയ വിപ്ലവം കൂടി അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുന്നു. എല്ലാ നല്ല ജനകീയ വിപ്ലവങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടും, അതുപോലെ    ഇന്ത്യയിലേക്ക്  ഈ ജനകീയ വിപ്ലവത്തിന്റെ അലകള്‍ കടന്നു വരും മുന്‍പേ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാര്‍ട്ടികളും  ജനക്ഷേമത്തിലേക്ക് തിരിയുമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ടും, ഒരു മുന്നറിയിപ്പായി കൊണ്ടും ചരമകോളം ഏതാനും വരികള്‍ ഇവിടെ കുറിക്കുന്നു. 


പേരില്ലാത്തത് എനിക്കാണ്,
എന്റെ പേര് ജീര്‍ണിച്ച 
കഴുക്കോല്‍ പോലെ ദ്രവിച്ചതാണ്.
നയിക്കാന്‍ നേതാവില്ലാത്ത,
കൈ പിടിച്ചുയര്‍ത്താന്‍
പ്രവാചകരില്ലാത്ത അവസ്ഥയില്‍ 
തിന്മയെ ചെറുക്കന്‍ ആയുധങ്ങളില്ലാതെ 
കാപട്യത്തെ തടയാന്‍ ശക്തിയില്ലാതെ 
അടിമത്വത്തിലേക്ക് വഴുതി വീണു 
കൊണ്ടിരിക്കുന്നു, ഇനി 
അധിക നാള്‍ ഞങ്ങള്‍ 
സഹിച്ചെന്ന് വരില്ല 
എന്‍റെ പേടി ഇന്ന് നിങ്ങളെ  
ഓര്‍ത്താണ്, നിങ്ങള്‍ അധികം താമസിയാതെ
തെരുവുകളില്‍ പിടഞ്ഞു വീഴും.
ഇന്ന് നിങ്ങള്‍ എന്‍റെ കയ്യില്‍ തന്ന
ആയുധം നാളെ  നിങ്ങളുടെ നേരെയും  തിരിയും 
അതുവരെ നിങ്ങള്‍ സുരക്ഷിതര്‍
അതുവരെ മാത്രം നിങ്ങള്‍
സുരക്ഷിതര്‍.  ഒരു തീപ്പൊരി മതി
നിങ്ങളുടെ സിംഹാസനങ്ങള്‍ 
ചാരമാകാന്‍.
കരുതിയിരിക്കുക 

23 comments:

ആചാര്യന്‍ said...

അതെ ഇനി ഇന്ത്യയിലും രാഷ്ട്രീയ കൊമാരങ്ങള്‍ക്ക് എതിരെ..ഒരു പ്രക്ശോബത്തിന്റെ ആവശ്യം ഉണ്ട് എന്നാണു തോന്നുന്നത്.......

Basheer Kanhirapuzha said...

പട്ടിണിയും തൊഴില്‍ ഇല്ലായ്മയും കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ സംഘടിച്ചാല്‍ ഏത് ദന്ത ഗോപുരവും തകര്‍ന്നടിയും. നീതി നിഷേധത്തിനെതിരെ ജനരോഷം ആളിക്കത്തിയാല്‍ ഒരു തോക്കിനും ലാത്തിക്കും അവരെ തടയാന്‍ ആവില്ല . വിപ്ലവത്തിന്റെ പുതു നാമ്പുകള്‍ പിറക്കട്ടെ. അക്രമകാരികളായ ഭരണാധികാരികള്‍ക്ക് കാലം മാപ്പ് കൊടുക്കില്ല. അവരുടെ അന്ത്യ നിദ്ര കാരാഗ്രഹത്തിലും ചവറ്റു കോട്ടയിലും ആയിരിക്കും.

Ismail Chemmad said...

ഒരു തീപ്പൊരി മതി
നിങ്ങളുടെ സിംഹാസനങ്ങള്‍
ചാരമാകാന്‍.
കരുതിയിരിക്കുക

praveen mash (abiprayam.com) said...

നിങ്ങള്‍ അധികം താമസിയാതെ
തെരുവുകളില്‍ പിടഞ്ഞു വീഴും.... !
yes... i know....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്ന് നിങ്ങള്‍ എന്‍റെ കയ്യില്‍ തന്ന
ആയുധം നാളെ നിങ്ങളുടെ നേരെയും തിരിയും
അതുവരെ നിങ്ങള്‍ സുരക്ഷിതര്‍
അതുവരെ മാത്രം നിങ്ങള്‍
സുരക്ഷിതര്‍.

കൊമ്പന്‍ said...

അനില്‍ പനച്ചൂരാന്‍ പറഞ്ഞ പോലെ അവനവനു വേണ്ടി അല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി പിടഞ്ഞവാന്‍ രക്ത സാക്ഷി

MOIDEEN ANGADIMUGAR said...

തിന്മയെ ചെറുക്കന്‍ ആയുധങ്ങളില്ലാതെ
കാപട്യത്തെ തടയാന്‍ ശക്തിയില്ലാതെ
അടിമത്വത്തിലേക്ക് വഴുതി വീണു
കൊണ്ടിരിക്കുന്നു, ഇനി
അധിക നാള്‍ ഞങ്ങള്‍
സഹിച്ചെന്ന് വരില്ല

ഏതൊരു സേച്ഛാതിപതിക്കും ഒരന്ത്യമുണ്ട്.ഈജിപ്ത് അടക്കമുള്ള അറബ് യുവത്വത്തിനു വിവേകം വരാൻ ഏറെവൈകിപ്പോയി.

നികു കേച്ചേരി said...

തമ്മിൽ ഭേദം തൊമ്മൻ!എല്ലാ വിപ്ലവങ്ങളുടേയും അനന്തരകഥയൊന്നുതന്നെ.

indrasena indu said...

good work
made a good impression

അനീസ said...

മുന്നറിയിപ്പ് നന്നായി,

Unknown said...

:)

പ്രവാസം..ഷാജി രഘുവരന്‍ said...

കരുതിയിരിക്കുക

Pony Boy said...

ഇന്ത്യയിൽ എന്നേ നടക്കേണ്ട സംഭവമാ ഇത്..പക്ഷേ വിശ്വാസത്തിന്റെ കുരുക്കിൽ നിന്നും പുറത്തുവരാത്ത സമൂഹത്തെ എങ്ങനെ ബോധവത്കരികാൻ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ലൊരു മുന്നറിയിപ്പ്

Sameer Thikkodi said...

സാഹചര്യങ്ങളെയും പശ്ചാതലങ്ങളെയും ശരിക്കും വിശകലനം ചെയ്യുമ്പോള്‍ ഈജിപ്തിനെയും ഇന്ത്യയെയും ഒരിക്കലും താര തമ്യം ചെയ്യുക നീതീകരിക്കാനാവുകയില്ല ...

ഓരോ രണ്ടു വര്‍ഷം കഴിയുന്തോറും extend ചെയ്യുന്ന അടിയന്തിരാവസ്ഥ കഴിഞ്ഞ മുപ്പതു വര്‍ഷമായി നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഈജിപ്ത്. മാത്രമല്ല ആവിഷ്കാര / അഭിപ്രായ സ്വാതന്ത്ര്യം പേരിനു പോലും വക വെച്ച് കൊടുക്കാത്ത ഒരു ഭരണ കൂടം ഭരിക്കുമ്പോള്‍ ജനങ്ങള്‍ തീര്‍ച്ചയായും നമ്മള്‍ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ അതിശയമായി എണ്ണാരുണ്ട് . ( വായിച്ചും കണ്ടും പറഞ്ഞും അറിയുമ്പോള്‍ അത്ഭുതം കൂറാറുണ്ട് ചില ഈജിപ്ത് സുഹൃത്തുക്കള്‍ ).
വ്യക്തിപരമായി ഭരണ ഘടന അനുവദിച്ചു കൊടുക്കുന്ന ചില അവകാശങ്ങള്‍ (നിസ്സാരമെന്നു നാം കരുതുന്ന )പോലും ലഭ്യമല്ലാത്ത ഒരു ചുറ്റുപാട് ഇന്നും അവിടെ നില നില്‍ക്കുന്നു. (താടി നീട്ടാന്‍ police certificate നിര്‍ബന്ധം !!) വോട്ടെടുപ്പും ജനാധിപത്യം എന്ന് പേരുള്ള നാടകം ഒക്കെ കാലാകാലങ്ങളില്‍ നടക്കാറുണ്ടെങ്കിലും മൂന്നു പതിറ്റാണ്ടുകളായി തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടി വിജയിക്കുന്ന ഒരു നേതാവാണ്‌ ഹുസ്-നി മുബാറക്ക്‌ (അതിന്റെ പിന്നാമ്പുറ കഥകള്‍ പുതിയ വെളിപ്പെടുതലുകലായി ഉടനെ വരും എന്ന് പ്രതീക്ഷിക്കുക ) വോട്ട് ചെയ്യാന്‍ പോലീസ് സ്റ്റേഷന്‍ ബൂത്തുകള്‍ ആയി ഉപയോഗിക്കുന്നു ... വോട്ടു പെട്ടികള്‍ എവിടെ സൂക്ഷിക്കുന്നു ആരാണ് എന്നുന്നത് പൊതു ജനങ്ങള്‍ അറിയുന്നില്ല. മാത്രമല്ല ശക്തമായ ഒരു പ്രതിപക്ഷം നാളിതു വരെ ഈജിപ്തില്‍ നിലവിലില്ല. ഉള്ളത് തന്നെ ഇഖ്‌വാന്‍ മുസ്-ലിം , അറുപതു വര്‍ഷമായി നിരോധിക്കപ്പെട്ടു (officially) സംഘടന ...

എന്ന് വെച്ച് സാമൂഹിക ചുറ്റുപാടുകള്‍ നമ്മുടെ നാട്ടിലെയും അവിടുത്തെയും നിലവാരം ഒരു പക്ഷെ സാമ്യമാണ് എന്ന് പറയാതിരിക്കുക വയ്യ. ജോലി സാധ്യതകളും സാമ്പത്തിക മേഘലകളും ഭരണ വര്‍ഗ്ഗം മാത്രം കയ്യാളുന്ന വ്യവസ്ഥിതി അവിടെ തുടരുന്നു ...
കാത്തിരിക്കാം ... സ്വാതന്ത്ര്യത്തിന്റെ തേന്‍ മധുരം നുണയാന്‍ ഈജിപ്ത് സഹോദരങ്ങള്‍ക്ക്‌ ഈ ചരിത്ര സംഭവത്തിലൂടെ സാധിക്കട്ടെ ...

കമന്‍റു നീണ്ടു പോയതില്‍ ക്ഷമിക്കുക ...

രമേശ്‌ അരൂര്‍ said...

ഉചിതമായി ഈ വിചാരവും മുന്നറിയിപ്പും

TPShukooR said...

ഇഷ്ടപ്പെട്ടില്ല. എഴുത്തല്ല. അതിലെ ആശയം. ഗാന്ധിയെയും അഹിംസയും കൂടുതല്‍ ഇഷ്ടപ്പെടുന്നു. അത് പോലെ..സമാധാനപരമായ ജനകീയ വിപ്ലവത്തെയും. ഏകാധിപത്യത്തിന്റെ കരാള ഹസ്തങ്ങളെയാണ് ഈജിപ്തിലെയും തുനീഷ്യയിലെയും ജനങ്ങള്‍ തച്ചുടക്കുന്നത്. ഇന്ത്യയില്‍ ഇത് എന്നോ സംഭവിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതാണ് ഇപ്പോഴത്തെ കുഴപ്പം. അതിനു ജനകീയ സമരം വേണ്ടി വരില്ല പരിഹാരത്തിന്. മൂല്യബോധം വളര്‍ത്തുക മാത്രമാണ്.

SUJITH KAYYUR said...

prathishedham...prathikaranam...

Sidheek Thozhiyoor said...

ചിതമായൊരു മുന്നറിയിപ്പ് ..ശക്തമായ വരികള്‍

ente lokam said...

kollaam....enthokke
varaan irikkunnu alle?

വീകെ said...

മാറ്റുവിൻ ചട്ടങ്ങളെ,മാറ്റുവിൻ ചട്ടങ്ങളെ.. ഇല്ലെങ്കിൽ മാറ്റുമതു നിങ്ങളെത്തൻ...

ഷാജു അത്താണിക്കല്‍ said...

എന്നും നന്മയിലേക്കുള്ള സമരങ്ങള്‍ക്ക് അവസാനം വിജയം തന്നെ എന്നാണ് ഇന്നും നാം കാണ്ടുകെണ്ടിരിക്കുനത്
സ്വതന്ത്രത്തിനു വേണ്ടി പടപെരുതിയ നമ്മുടെ മഹാതമാക്കളും , ഇന്ന് അന്ന്യരാജ്യങ്ങളില്‍ ഈ കാലഘട്ടതിലും ആവര്‍ത്തിക്കുന്നു ........
ഇന്ത്യ സ്വതന്ത്രമോ?

അലി said...

ശക്തമായ വരികള്‍

Post a Comment