Saturday, March 5, 2011

തോന്നലല്ല യഥാര്‍ത്ഥ്യം



വഴി തിരയേണ്ട എല്ലാ വഴികളും
അടക്കപെട്ടു കഴിഞ്ഞു.
മുന്നിലെ വെളിച്ചവും അല്പാല്‍പ്പമായി 
മങ്ങി തുടങ്ങുന്നു.
നീതിദേവന്റെ മരണം ആദ്യം
ഞെട്ടലുളവാക്കിയത് സത്യമാണ്.
പിന്നെ അത് ഒരു തരം 
നിസ്സംഗത മാത്രം
മറ്റെല്ലാ മരണം  പോലെയാണോ ഇത്? 
അല്ല, ഞങ്ങളുടെ പ്രതീക്ഷ. 
മറ്റെല്ലാം കൈ വെടിഞ്ഞാലും 
ഞങ്ങളെ സംരക്ഷിക്കും എന്ന
വിചാരം. ഇനിയില്ലിതു   
ഞങ്ങള്‍ കൂടുതല്‍ ദുര്‍ബ്ബലരായത് 
പോലെ തോന്നുന്നു.
തോന്നലല്ല യഥാര്‍ത്ഥ്യം

Thursday, March 3, 2011

ചരമഗീതം



സ്വാതന്ത്ര്യ ത്തിനു ശേഷം എത്ര വര്‍ഷങ്ങള്‍, എത്ര വാഗ്ദാനങ്ങള്‍,  ആദിവാസികള്‍ക്ക് ഇന്നും  നരകതുല്യമായ ജീവിതം. ആരെ പഴിക്കാന്‍? എലികളും പാറ്റകളും മൂട്ടകളും തെരെഞ്ഞെടുപ്പടുക്കുംപോള്‍ വീണ്ടും  എത്തി തുടങ്ങുന്നു......... എല്ലാ തമ്പ്രാക്കള്‍ക്കും വേണ്ടി എല്ലാവരാലും തിര സ്കരിക്കപ്പെട്ടവന്റെ  ചരമഗീതം.
  
വരള്‍ച്ചയില്‍ പട്ടിണി ചോറുണ്ട്,
കീറിയ തഴപ്പായയില്‍ 
ഉടുതുണി അഴിച്ചു പുതച്ചു,
മങ്ങിയ തിരി കെടുത്തി
പാറ്റകള്‍ എന്റെ വയറു തുരക്കുന്നു 
എലികള്‍  എന്റെ ഹൃദയം 
കരണ്ടുന്നു 
ദാഹ ശമനത്തിനായി  
മൂട്ടകള്‍  
ദേഹത്തിഴയുന്നു  
ചൊറിഞ്ഞു ചൊറിഞ്ഞു 
പുണ്ണില്‍നിന്നും 
പൊറ്റ അടര്‍ന്നത്‌
വീണ്ടും 
മുറിവായി 
കണ്‍ പീലികള്‍ കൊഴിഞ്ഞു വീണു-
റക്കമുണര്‍ന്ന, കണ്‍ പോളകള്‍ 
ചുമന്നു തടിച്ചു. 
ഇങ്ങനെ ഉറങ്ങാ-രാവുകള്‍
പകലുകള്‍ 
പട്ടിണി,
ഇരുട്ടും വെളിച്ചവും
മഴയും വെയിലും കൊണ്ട് മുടിഞ്ഞു
പെട്ടെന്നൊരു നാള്‍ 
കയറെടുത്തു കൊമ്പില്‍ കുരുക്കി മറുപുറം
താങ്ങിനായി കഴുത്തില്‍ മുറുക്കി.
പാഷാണം ഉപ്പും മുളകും 
ചേര്‍ത്തു  പുരട്ടി 
ശ്രാദ്ദ ചോറുണ്ടാക്കി 
പുല കഴിയും വരെ 
ഇങ്ങനെ രാവും
പകലും 
പട്ടിണി ചോറുണ്ട് മരിക്കാം,