Thursday, February 3, 2011

ഒരു ജനപ്രതിനിധിയുടെ ആത്മ സംഘര്‍ഷങ്ങള്‍"സദാചാരം" എന്ന വിഷയത്തില്‍,
ചര്‍ച്ചക്ക്  വിളിച്ചിരുന്നു എന്നെ,
എന്ത് പറഞ്ഞാണ് ഒന്ന് 
ഒഴിയുക!!!
മതവിശ്വാസം 
സ്ഥാപിക്കുവാന്‍, 
കൈ വെട്ടുന്ന തിരക്കില്‍ 
മറന്നു പോയെന്നു പറയാം 
അല്ലെങ്കില്‍ 
പെണ്‍വാണിഭക്കാരെ കൈയാമം 
വയ്ക്കുന്ന തിരക്കില്‍ 
മറന്നു പോയെന്നു 
പറയാം.
അല്ലെങ്കില്‍,
എതിര്‍ ചേരിയില്‍ 
വെട്ടിവീഴ്ത്തേണ്ടവരുടെയും
പിന്നെ 
ബോംബെറിയേണ്ട വീടുകളുടെയും  
പട്ടിക തയ്യാറാക്കുന്ന
തിരക്കില്‍ മറന്നു പോയെന്നു 
പറയാം.
അല്ലെങ്കില്‍ 
അഴിമതിക്കെതിരെ നടുത്തളത്തില്‍ 
ശബ്ദം വച്ച് 
തൊണ്ട  അടച്ചിരിക്കുകയാണെന്ന് 
പറയാം,
ഇത്രയെല്ലാം ചെയ്തിട്ടും 
എന്നെ 
പ്രസക്തനാക്കി 
നിര്‍ത്തുന്ന 
ജനാധിപത്യത്തിനു 
ഞാന്‍ എന്താണ് കൈക്കൂലി
വാങ്ങാതെ 
ചെയ്തു കൊടുക്കുക 
അതെ എനിക്ക് ഓര്‍മ്മ വന്നു,
നാളെ നല്ലൊരു  സദാചാര പ്രസംഗം
അങ്ങ് നടത്താം. 
അതല്ലേ, അതുമാത്രമല്ലേ, ഞങ്ങള്‍ കാലങ്ങളായി 
ചെയ്തു വരുന്നത്  


25 comments:

ആചാര്യന്‍ said...

അതെ കപട സദാചാരക്കാരും..ജീര്‍ണത ബാധിച്ച രാഷ്ട്രീയ,നിയമ സംവിധിയും..അല്ലെ?

Anonymous said...

ന്നാ പിന്നെ ഈ ജനപ്രതിനിധാനം ന്ന സംവിധാനത്തെ ങട് ല്ലാതാക്കാം... ന്താ പോരേ...?

moideen angadimugar said...

കാലങ്ങളായി ചെയ്ത് വരുന്നതും ഇതുതന്നെയാണു.ഒടുക്കത്തെ ഈ സദാചാരപ്രസംഗം..

Anoop Pattat said...

:D

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വരികളിലെ ആശയം കൊള്ളാം പക്ഷെ വരി മുറിച്ചു എഴുതിയിരിക്കുന്നതിനാല്‍ ഇത് കവിതയാണെന്നു കരുതുന്നു.
പക്ഷെ കൂട്ടിയെഴുതിയിരുന്നെന്കില്‍ അത് നല്ലൊരു മിനിക്കഥ ആകുമായിരുന്നു. ഇത് രണ്ടുമല്ലാത്തപോലെ തോന്നിച്ചു.
ആശംസകള്‍

നിരക്ഷരൻ said...

ഒന്നൊന്നര അലക്കാണല്ലോ അലക്കീരുക്കണത് :)

ജയിംസ് സണ്ണി പാറ്റൂര്‍ said...

കവിത കൊള്ളാം. ഇതേ ദിവസം തന്നെ
ഒരു കവിത ഞാനും പോസ്റ്റു ചെയ്തു
അതല്ലയിത്
സദാചാരം പ്രസംഗിക്കാന്‍ ഞാനും
പോയിയവരെനിക്കു കഴിക്കാന്‍
വലിയ സ്ക്കൂപ്പ് ഐസ്ക്രീം തന്നു
അതു കഴിച്ചെന്റെ ഒച്ചയും പോയി

കൂതറHashimܓ said...

നല്ലത്
തുടരുക
നല്ല വരികള്‍

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഉഗ്രൻ....
മിനിക്കഥയെ മിനുക്കി കവിത പോലെയാക്കിയിരിക്കുന്നു കേട്ടൊ കൂട്ടരേ

jayanEvoor said...

സദാ ചാരമാവുന്നത് = സദാചാരം!

നീര്‍വിളാകന്‍ said...

വണ്ടിയിപ്പോഴുംപഴവങ്ങാടിയില്‍ തന്നെ!!! താങ്കളില്‍ ആശയങ്ങള്‍ ഉണ്ട്, ഭാവനയുണ്ട്.. ഇല്ലാത്തത് അവതരിപ്പിക്കേണ്ടത് എങ്ങനെ എന്ന അറിവില്ലായ്മയാണ്..... ഇത്തരം വിഷയങ്ങള്‍ മിനിക്കഥയാക്ക് മാഷെ... കണ്ടു പടിക്കാന്‍ നമ്മുടെ തണല്‍ കുറുമ്പടി ദേ ചിരിച്ചും കൊണ്ട് മുകളില്‍ ഇരിക്കുന്നു... അങ്ങേരുടെ ശിഷ്യത്വം സ്വീകരിക്ക്, നല്ല മിനിക്കഥകള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരും!!1

രമേശ്‌അരൂര്‍ said...

ചിന്തകള്‍ അതെ പടി പകര്‍ത്തുന്നു ...
അതിനു സാഹിത്യത്തിന്റെ ഊടുംപാവും
നല്‍കിയാല്‍
എഴുത്ത് കൂടുതല്‍ ശക്തമാകും ..
ആശംസകള്‍ ..

ayyopavam said...

ആശയ സമ്പന്ന മായ പോസ്റ്റ്‌

Shani said...

ആശംസകള്‍

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഇവിടെ പലരും പറഞ്ഞപോലെ നല്ലൊരു ആശയമുണ്ട് ഇതു ഞാനൊക്കെ എഴുതും പോലെ കഥയും കവിതയുമല്ലാതായി പോയി.. ഇത് വരിമുറിച്ചെഴുതാതെ എഴുതിയിരുന്നെങ്കിൽ ഒരു നല്ല മിനിക്കഥ ആകുമായിരുന്നു. ഈ ആശയം തന്നെ ഇത്തിരി സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് വാചകങ്ങൾ വാക്കുമളിലേക്ക് കുറുക്കിയിരുന്നെങ്കിൽ ഒരു നല്ല കവിത ആകുമായിരുന്നു... ശക്തമായ ആശയങ്ങൾ ധാരാളമുണ്ട് അതിനെ നല്ലരീതിയിൽ വായനക്കാരിൽ എത്തിക്കാൻ താങ്കൾക്ക് കഴിയട്ടെ.. ഇനിയും എഴുതുക ധാരാളം... ഭാവുകങ്ങൾ.

ലീല എം ചന്ദ്രന്‍.. said...

നാളെ നല്ലൊരു സദാചാര പ്രസംഗം
അങ്ങ് നടത്താം.
അതല്ലേ, അതുമാത്രമല്ലേ, ഞങ്ങള്‍ കാലങ്ങളായി
ചെയ്തു വരുന്നത്

അതെ അതു തന്നെ.
ധാരാളം എഴുതുക
ആശംസകള്‍ ..

ente lokam said...

സത്യം .ഇവരെ സഹിക്കുന്ന ജനത്തിന് എത്ര
കൈക്കൂലി കൊടുത്താല്‍ മതിയാവും.?
വീണ്ടും എഴുതൂ.
വീണ്ടും വീണ്ടും ആശയങ്ങള്‍ പോരട്ടെ..അപ്പോള്‍
നിങ്ങള്ക്ക് തന്നെ വിലയിരുത്താന്‍ ആവും.എഴുതിയിട്ട്
വീണ്ടും വായിച്ചു നോക്കുക. ഇപ്പൊ മറ്റൊന്നും നോക്കണ്ട.
ആശയ സമ്പുഷ്ടം ആണ് മനസ്സ്.വരികള്‍ മിനുക്കുമ്പോള്‍ എഴുത്ത്
തുടടുമ്പോള്‍ താനേ നന്നാവും..ആശംസകള്‍.

Sameer Thikkodi said...

രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന കൂട്ടരെ എല്ലാവര്ക്കും മൊത്തത്തില്‍ തെറിപറഞ്ഞു ആരോപിച്ചും താറടിച്ചും പാതാളത്തില്‍ താഴ്ത്തിക്കളയാം എന്ന് നാം ചിന്തിച്ചു തുടങ്ങിയിട്ട് കാലം കുറെയായി .. അതിനായി നമുക്കിടയില്‍ അരാഷ്ട്രീയ കവിതയും കഥയും ഒക്കെ ബൂലോകത്ത് സുലഭം ആണ് . രാഷ്ട്രീയം എന്നത് നാം നമ്മുടെ കണ്ണിലൂടെ നോക്കിക്കാണുന്ന ആധുനിക അഴിമതിയുടെ ലൈസെന്‍സ് ആയിട്ടാണ് വിലയിരുത്തുന്നത്. രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ കേരളത്തിന്റെ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക രംഗത്തെ മഹാ ഭൂരിപക്ഷം പരിഷ്കരണങ്ങള്‍ക്കും മുന്‍കൈ എടുത്തത്‌ ഇവിടുത്തെ അരാഷ്ട്രീയ വാദികള്‍ അല്ല ... എന്തെങ്കിലും ഏതെങ്കിലും പ്രശ്നങ്ങള്‍ ഒക്കെ കാലാകാലങ്ങളില്‍ ഇല്ല എന്ന് പറയുന്നില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതി വിശേഷങ്ങളെ അപ്പാടെ തല്ലാനും നമുക്ക് കഴിയില്ല . മഹാന്മാരായ ഒരു പാട് സമുന്നതരായ രാഷ്ട്രീയ നേതാക്കള്‍ നമുക്ക് മുന്പ് ജീവിച്ചതിന്റെ ഫലം നാം ഇന്നനുഭവിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ എല്ലാറ്റിനെയും തള്ളിപ്പറയുന്ന പ്രവണത നമ്മുടെ ഭാവിയെ കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നു.

രാഷ്ട്രീയം വിഷയമാവുമ്പോള്‍ പറയാന്‍ ഒന്നും ഇല്ലാത്തവനും നൂറു നാക്ക് വാടക പോലുമില്ലാതെ വന്നു ചേരുന്ന കാഴ്ച ആണ് ഇന്ന് നടക്കുന്നത്. നമ്മുടെ നിലവിലെ രാഷ്ട്രീയ മണ്ഡലത്തെ നമുക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ മാറ്റി മറിക്കാന്‍ ഉപകരിക്കുന്ന ചര്‍ച്ചകള്‍ / അഭിപ്രായ പ്രകടനം നടത്താന്‍ ശേഷിയില്ലാതവനും രാഷ്ട്രീയക്കാരെ തെറി പറയുന്നത് ഒരു ഹരം ആയിമാറുന്നു .. രാഷ്ട്രീയം നാറുന്നതും അത് കൊണ്ട് നമ്മുടെ പണി അവരെ വിമര്‍ശിക്കുകയും ഇല്ലായ്മ ചെയ്യുകയുമാനെന്ന ഒരു സന്ദേശം എത്ര മാത്രം ആപല്‍ക്കരമല്ല ??

Abduljaleel (A J Farooqi) said...

sadachara chinthakal nallathaanu.
aashamsakal.

hafeez said...

നല്ല ആശയം ഉള്ള വരികള്‍ ..

ചന്തു നായർ,ആരഭി said...

"സദാചാരം" സദാ- ആചാരമല്ലാതെ കൊണ്ട് നടക്കുന്ന........വരെക്കുറിച്ച് അടിയനൊന്നും പറയാനില്ല, പറഞ്ഞാൽ വളരെ കൂറ്റിപ്പോകും.. chandunair.blogspot

sundar raj sundar said...

good
keep it up always

nikukechery said...

ചിന്തകളിലെ തീക്ഷ്ണത വരികളിലുണ്ട്,പ്രവർത്തിയിലും ഉണ്ടാകട്ടെ.
ആശംസകൾ.

ഇസ്ഹാഖ് കുന്നക്കാവ്‌ said...

ആശംസകള്....

Post a Comment