Wednesday, February 2, 2011

വിലചരമകോളം  വഴി വഴുതനങ്ങ, 
ഉള്ളി കച്ചവടം നടക്കുമോ എന്നറിയില്ല
കാരണം ഭയങ്കര വിലയാണ് 
ഇപ്പോള്‍ പച്ചക്കറിക്ക് 
അതും തമിഴ്നാടിന്റെ 
പച്ചക്കറി. 
അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് 
ഈ "കൂടിയ പച്ചക്കറി വില".
പാലും നെല്ലും ഇനി  
ഭൂമിക്കടിയില്‍ നിന്നും 
കുഴിചെടുക്കേണ്ടി വരുമോ? 


25 comments:

ബെഞ്ചാലി said...

നമ്മുടെ ആനുകാലിക പ്രശ്നങ്ങൾ പച്ചക്കറി കോളത്തിൽ !! തൽക്കാലത്തേക്ക് നോൺവെജ് ആവുകയാണെങ്കിൽ സാമ്പത്തികമായി പിടിച്ച് നിൽക്കാം..

ayyopavam said...

ഇപ്പോള്‍ സുലഭമായി കിട്ടും ഐസ് ക്രീം

niyas said...

ഹ ഹ ഹ... നന്നായി മോനെ

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ചൈനയില്‍ കൃത്രിമമായി കോഴിമുട്ട ഉള്പാദിപ്പിക്കുന്നത്രേ!
അപ്പൊ പിന്നെ നെല്ലും പാലും അങ്ങനെ പരീക്ഷിക്കില്ലെന്നാര് കണ്ടു?
കാത്തിരുന്നു കാണാം
(ഇത് കവിതയാണെന്നു ലബെലില്‍ കാണുന്നു.വായിച്ചിട്ട് കവിതയാണെന്നു തോന്നുന്നുമില്ല.ഒരു കഥയായോ ലേഖനമായോ പോസ്ടാമായിരുന്നു .പക്ഷെ വിഷയം കൊള്ളാം)

നീര്‍വിളാകന്‍ said...

കാലിക പ്രസക്തമാണെന്ന് പറയാം... ആ രീതിയില്‍ അഭിനന്ദിക്കുകയും ചെയ്യുന്നു.... പക്ഷെ ഇത്തരം കാര്യങ്ങള്‍ കവിത എന്ന ലേബലില്‍ പ്രസിദ്ധീകരിച്ച് മലയാള കവിതയെ മലീമസമ്മാക്കരുതേ എന്ന് അപേക്ഷ...!

ചന്തു നായർ,ആരഭി said...

പാലും നെല്ലും ഇനി
ഭൂമിക്കടിയില്‍ നിന്നും
കുഴിചെടുക്കേണ്ടി വരുമോ? .....വരും തീർച്ച chandunair.blogspot.com/

jamalcp said...

കുഴിചെടുക്കാന്‍ തമിഴന്മാരെ കൊണ്ട് വരണ്ടേ

shareef said...

aakshepa haasyathil peduthaamaayirunnu.........enkilum kurachu koodi varikalkku athu kavithayilekku thanne kondu varendiyirunnu............

വീ കെ said...

കുഴിച്ചെടുക്കാൻ തമിഴന്മാർ മാത്രമല്ല,അതും തമിഴ് മണ്ണിലേ വിളയൂ....!!

ലീല എം ചന്ദ്രന്‍.. said...

ഈ പോക്ക് പോയാല്‍ അത് വേണ്ടിവരും.

കൂതറHashimܓ said...

വായിചു
കാര്യം മനസിലായി
കവിത വായിച്ചാല്‍ മനസിലാവത്ത എനിക്ക് വരികളെ മനസ്സിലാക്കാന്‍ കഴിഞ്ഞതിനാല്‍ ഇതൊരു കവിത അല്ലെന്ന് മനസ്സിലായി.

കവിതയെ ചവറാക്കല്ലേ മാഷേ.

വിഷയം നല്ലത്.. ലേബല്‍ പൊട്ട

ente lokam said...

അടുത്ത തലമുറ ഇതിന്റെയൊക്കെ ഫോട്ടോ
എടുത്തു സൂക്ഷിച്ച് വെക്കേണ്ടി വരും.
വംശ നാശം വന്ന പച്ചകറികള്‍ എന്ന പേരില്‍ .
കുറെ കൂടി വരികള്‍ ചേര്‍ത്തു ഒരു മിനി കഥ
ആക്കാമായിരുന്നു. aashamsakal

താന്തോന്നി/Thanthonni said...

ഈ തമിഴന്‍മാരെക്കൊണ്ട് പൊറുതി മുട്ടി.ഗള്‍ഫിലും ഇതന്നെ സ്ഥിതി.

Anonymous said...

ഞമ്മക്ക് പച്ചക്കറിയുണ്ടാനൊക്കെ എബിടെ ടൈം തമിഴന്മാരുടെ ജോലിയല്ലെ അതല്ലാം ഞമ്മളു അവരു തരുന്ന പച്ചക്കറി (തന്നെങ്കിൽ മാത്രം)അവർക്കു തോന്നുന്ന വിലക്ക് വാങ്ങാൻ വിധിക്കപ്പെട്ടവർ.... അല്ലെങ്കിൽ തൂംബായെടുത്ത് പാടത്തിറങ്ങണം അതിനു പറ്റില്ലെങ്കിൽ ഇതൊക്കെതന്നെ ........അനുഭവിക്കുക തന്നെ.

രമേശ്‌അരൂര്‍ said...

നല്ല ചിന്ത ..
ഇത് പോലൊന്ന്

ഇവിടെയും

ആത്മ നിന്ദയുടെ നിമിഷങ്ങള്‍ ഇവിടെയും വായിക്കാം

മാണിക്യം said...

പണ്ട് ഒക്കെ എല്ലാ വിട്ടിലും ഒരു ചെറിയ പച്ചക്കറി തോട്ടമുണ്ടായിരുന്നു, അതില്‍ നിന്ന് എന്നും ഒരു കറിയ്ക്ക് എങ്കിലും ഉള്ളവ കിട്ടിയിരുന്നു, പക്ഷെ അന്ന് റ്റി വി ഇല്ല, കമ്പ്യൂട്ടറും ഇല്ല. തക്കാളിയും വെണ്ടയ്കയും വഴുതനയും മുളകും പയറും ഒക്കെ എത്ര സ്ഥലമില്ലങ്കിലും ചാക്കില്‍ വളര്‍ത്താം, സമ്പൂര്‍ണ്ണ സാഅക്ഷരത നേടിയ പ്രബുദ്ധരായ മലയാളി കൃഷി 'ഇച്ചീച്ചിയാ' എന്ന മനോഭാവം മാറ്റിയെ മതിയാവൂ. വിഷയം നന്നായി അതിനാണ് ഞാന്‍ അഭിപ്രായമെഴുതിയത്.
കൂതറHashimܓ പറഞ്ഞതിനോട് യോജിക്കുന്നു....

സാബിബാവ said...

സംഭവം പറഞ്ഞത് നല്ലത്
ലേബല്‍ ഇതു വേണോ..?
പ്രാസവും വൃത്തവും ഒക്കെ ഉണ്ടോ ഈ പച്ചക്കറി തോട്ടത്തില്‍

ഷാജു അത്താണിക്കല്‍ said...

ഹ ഹ ഹാ............ ഈ ഇള്ളികഥയില്‍ എന്താ നെല്ലിനും പാലിനും കാര്യം

moideen angadimugar said...

നീർവിളാകന്റെ അഭിപ്രായം മുഖവിലക്കെടുക്കുക

എന്‍.ബി.സുരേഷ് said...

അജിത് നിർവിളാകന്റെ നിർദ്ദേശം അസ്ഥാനത്തല്ല.. യഥാർത്ഥത്തിൽ അതിർത്തി കടന്ന് തീവ്രവാദത്തിന് അവസരം നൽകുന്നത് നമ്മളല്ലേ.. നാം ഉണ്ടാക്കുന്ന ഉല്പന്നങ്ങൾക്ക് ഏത് തരത്തിൽ മാർക്കറ്റ് ഉണ്ടാക്കണമെന്ന് തീരുമാനിക്കുന്നത് നല്ലതല്ലേ? പാടവും പറമ്പും കോൺ‌ക്രീറ്റ് വനങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുമ്പോൾ ഓർക്കണമായിരുന്നു ഇത്തരം തിരിച്ചടികൾ...

സിദ്ധീക്ക.. said...

വിലവര്‍ധന അതിന്റെ വഴിക്കങ്ങനെ നീങ്ങും, പക്ഷെ , നിത്യോപയോഗ സാധനങ്ങള്‍ കിട്ടനില്ലാതായാലോ..!
അതാണ്‌ ചിന്തക്ക് പ്രാധാന്യം കൊടുക്കേണ്ട വിഷയം . സുരേഷ് മാഷ്‌ പറഞ്ഞതിനോട് പൂര്‍ണമായി യോജിച്ചുകൊണ്ട്
ആശംസകളോടെ .
പിന്നെ ഈ വേര്‍ഡ് വെരിഫിക്കേഷന്‍ ഒരു പ്രയോജനവും ഇല്ലാത്ത ഒരു നേരം കൊല്ലിയാണ്
ഇത് കണ്ടു പല ബ്ലോഗില്‍ നിന്നും ഞാന്‍ കമ്മന്റിടാതെ പോന്നിട്ടുണ്ട് , കഴിയുമെങ്കില്‍ നീക്കം ചെയ്യുക .

നാമൂസ് said...

വീട്ടമ്മയുടെ തലയ്‍ക്കടിച്ച് ഉള്ളി കവര്‍ന്നു

കൊല്ലം: പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്‍ക്കടിച്ചു വീഴ്‍ത്തി രണ്ടരക്കിലോ ഉള്ളി കവര്‍ന്നു.ചിന്നക്കട സ്വദേശിയായ ചിന്നമ്മയാണ് ഉള്ളിമോഷ്ടാവിന്‍റെ അടിയേറ്റ് ഗവ.ആശുപത്രിയില്‍ കിടക്കുന്നത്. ഭര്‍ത്താവിന്‍റെ അച്ഛന്‍ ഉള്ളി തിന്നണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കെട്ടുതാലി പണയം വച്ച് ചിന്നക്കടയിലെ പലചരക്കുകടയില്‍ നിന്നു വാങ്ങിയ രണ്ടരക്കിലോ ഉള്ളിയാണ് മോഷണം പോയത്.

ഉള്ളിയുമായി വീട്ടിലേക്കു നടക്കുമ്പോള്‍ മുതല്‍ അപരിചിതനായ ഒരാള്‍ പിന്നാലെ കൂടിയിരുന്നത് ശ്രദ്ധിച്ചിരുന്നതായി ചിന്നമ്മ പറഞ്ഞു. വേഗം വീട്ടിലെത്താനായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ എതിര്‍വശത്തു നിന്നും വന്ന മോഷ്ടാവ് തലയ്‍ക്കടിച്ചു വീഴ്‍ത്തിയ ശേഷം ഉള്ളി കവരുകയായിരുന്നു. വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന പണമോ അരപവന്‍റെ മോതിരമോ കവര്‍ന്നിട്ടില്ല. ഉള്ളിവില രാജ്യാന്തരതലത്തില്‍ ഉയര്‍ന്നതോടെ നാട്ടില്‍ ഉള്ളിമോഷണം വ്യാപകമായിരിക്കുകയാണ്.

{ഒരു കൂട്ടുകാരന്‍ അയച്ചു തന്ന മെയില്‍.}

V P Gangadharan, Sydney said...

ചരമ കോളം വഴി വഴുതനങ്ങ, ഉള്ളി കച്ചവടം നടക്കുമോ എന്നറിയില്ല, കാരണം ഭയങ്കര വിലയാണ്‌ ഇപ്പോള്‍ പച്ചക്കറിക്ക്‌ അതും തമിഴ്‌നാടിന്റെ പച്ചക്കറി. അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ്‌ ഈ "കൂടിയ പച്ചക്കറിവില". പാലും നെല്ലും ഇനി ഭൂമിക്കടിയില്‍ നിന്നും കുഴിച്ചെടുക്കേണ്ടി വരുമോ?)

'ക്രമം തെറ്റിച്ചു നിരത്തി, അച്ചടിക്കപ്പെട്ട പഴയ ഒരു പത്ര വാര്‍ത്ത വായിക്കാന്‍ താല്‍പ്പര്യപ്പെടുന്ന എത്രപേര്‍ കാണും ഈ ബൂലോകത്ത്‌?', എന്ന്‌ പരിശോധന നടത്താനാണ്‌ ഉന്നമെങ്കില്‍, കൊള്ളാം.

jayanEvoor said...

മണ്ണിലേക്കു മടങ്ങാൻ നമ്മൾ തയ്യാറല്ലാത്തിടത്തോളം,
നമുക്കാർക്കും ഇതിൽ വിലപിക്കാൻ അവകാശമില്ല.
നമ്മളിൽ എത്ര പേർ കൃഷി ചെയ്യുന്നു എന്ന് സ്വയം പരിശോധന നടത്തണം. ഞാൻ കുറ്റവാളി എന്ന് എന്റെ മനസ്സു പറയുന്നു....

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കുറച്ചു വാക്കുകളിൽ കൂടി കൂടുതൽ കാര്യങ്ങൾ...

Post a Comment