Sunday, January 30, 2011

വീണ്ടും ഐസ്ക്രീം

ഒന്ന് നുണഞ്ഞാല്‍ പിന്നെയും നുണയാന്‍ കൊതിക്കും ഐസ്ക്രീം!!??? ശുഗറി നേക്കാള്‍ ബി പി കൂട്ടുന്ന ഒരു ഐസ്ക്രീമിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.  

പക്ഷെ, ഐസ്ക്രീം ഇത്രയും കയ്ക്കുമെന്നു
ഞാനും അറിയുന്നതിപ്പോഴാണ്.
അറിഞ്ഞതും അറിയാത്തതും
കൂട്ടികിഴിച്ചപ്പോള്‍
കിട്ടിയത് വട്ടപ്പൂജ്യം
അതെങ്ങനെ ശരിയാകും?
ഒന്നൂടെ കൂട്ടി നോക്കാം 
കപ്പിലെ ഐസ്ക്രീം - 5 രൂപ
ബാള്‍ ഐസ്ക്രീം  - 10  രൂപ 
പക്ഷെ "കുഞ്ഞി അലി" 
തിന്ന ഒരു ഐസ്ക്രീമിനു മാത്രം കോടികള്‍ 
ഇതാണ് ഞാന്‍ പറഞ്ഞത് 
കണക്കു തെറ്റാണ്,
ഈ 'റ' യില്‍ തുടങ്ങി 
'ന' യിലും 'ല' യിലും അവസാനിക്കുന്ന 
 ഈ ഐസ്ക്രീം ഉണ്ടാക്കുന്ന 
കമ്പനി ഏതാണ്.
ആരായാലും സാധാരണ ക്കാരന് കൂടി 
പ്രാപ്യമാകുന്ന രീതിയില്‍ 
ഈ ഐസ് ക്രീമുകള്‍  ഉണ്ടാക്കി 
വിതരണം ചെയ്യണമെന്നും
സര്‍ക്കാര്‍ അതിന്റെ വിതരണം 
ഏറ്റെടുക്കണമെന്നും 
ഈ വിനീതന്‍ അഭ്യര്‍ഥിച്ചു കൊണ്ട് 
ഉപസംഹരിക്കുന്നു 

N:B: ഐസ്ക്രീമിന്‍റെ പുതിയ പുതിയ വെറൈറ്റികള്‍ക്കായി കാത്തിരിക്കുന്നു 
(ഈ വരികള്‍, പരസ്പരം ചെളി വാരി എറിയാനും, വാചകകസര്‍ത്ത്  മാത്രം ചെയ്യുക എന്ന ഒരു നാലാംകിട അവസ്ഥയിലേക്ക് താണ് കൊണ്ടിരിക്കുന്ന രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയാണ്, ഏതെങ്കിലും  ഒരു  വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല, മുതലെടുക്കുന്നവരും ഇതില്‍ പ്രതികള്‍ തന്നെയാണ്.  ഒരാളുടെ തെറ്റുകള്‍ മൂടി വയ്ക്കാന്‍ ഒരായിരം പേര്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അപരാധിയു മാക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ മാറണം എന്നൊരു ഉദ്ദേശം മാത്രമേ  ഈ വരികള്‍ക്കുള്ളൂ.
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി, ഇനി വായിക്കാനിരിക്കുന്നവര്‍ക്കും. നന്ദി സ്നേഹപൂര്‍വ്വം ചരമകോളം )


29 comments:

ishu said...

oru thettum cheyyathaa pavathine ingane ......padachavan porukkillaaaa

ayyopavam said...

ithu aadunika kavitha alla utharaadunika kavitha aakunnu

ആചാര്യന്‍ said...

വായിച്ചു...കഴിവ് ഇങ്ങനെ ഈ ചപ്പടാസ്സു കാര്യങ്ങളെക്കുറിച്ച് എഴുതി കളയരുത്..നല്ല നല്ല കവിതകള്‍ പോരട്ടെ..എന്തേ?

hafeez said...

ലീഗുകാര്‍ കാണണ്ട...ബ്ലോഗിന്റെ പേര് അന്വര്‍ത്ഥമാക്കിത്തരും

moideen angadimugar said...

hafeez-ന്റെ അഭിപ്രായം തന്നെ എനിക്കും.

Sameer Thikkodi said...

ഈ 'ഗവിത' കൊണ്ട് ഉദ്ദേശം ??

Sameer Thikkodi said...

ഹഫീസിന്റെ തമാശ ചിരിപ്പിച്ചു ....

sruthi said...

Athe ithu kavithayallennirikkyilum......ere kaarya maathra presakthamaaya oru kurippu thanne aanennu karuthunnu..........

Ithu vayichittengilum iniyum ice cream thinnanulla poothi janam upeshichengil.....athoru valiya kaaryam thanne aaville?

shareef said...

hi,
pattiya subject...........enkilum kurachu koode nannaakkaamaayirunnu ennu thonni..........
palareyum pedi peduthunnathum innu malayaalikal kooduthal ucharikkunnathumaaaya oru peraaanallo ICE CREAM.............

charamakolam said...

ഈ വരികള്‍, പരസ്പരം ചെളി വാരി എറിയാനും, വാചകകസര്‍ത്ത് മാത്രം ചെയ്യുക എന്ന ഒരു നാലാംകിട അവസ്ഥയിലേക്ക് താണ് കൊണ്ടിരിക്കുന്ന രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയാണ്, ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല, മുതലെടുക്കുന്നവരും ഇതില്‍ പ്രതികള്‍ തന്നെയാണ്. ഒരാളുടെ തെറ്റുകള്‍ മൂടി വയ്ക്കാന്‍ ഒരായിരം പേര്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അപരാധിയു മാക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ മാറണം എന്നൊരു ഉദ്ദേശം മാത്രമേ ഈ വരികള്‍ക്കുള്ളൂ.
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി, ഇനി വായിക്കാനിരിക്കുന്നവര്‍ക്കും. നന്ദി സ്നേഹപൂര്‍വ്വം ചരമകോളം

Akbar said...

ഐസ് ക്രീം
ഐസ് ക്രീം
ചീഞ്ഞു നാറുന്ന കേരള രാഷ്ട്രീയം.

കണ്ണന്‍ | Kannan said...

vayichu..

Anonymous said...

നന്നായിട്ടുണ്ട്

സിദ്ധീക്ക.. said...

എന്താ പറയ്യാ..? നാറ്റം തന്നെ ഇവിടെയും വിഷയം ..വായിച്ചും കേട്ടും..തല പെറുക്കാന്‍ തുടങ്ങിയിരിക്കുന്നു

എന്‍.ബി.സുരേഷ് said...

വോട്ടെടുപ്പൊക്കെ വരുകയല്ലേ, പൊതുജനത്തിനും വേണ്ടേ എന്തെങ്കിലും എരിവും പുളിയുമൊക്കെയുള്ള തമാശകളൊക്കെ.... മലത്തിനാണോ മൂത്രത്തിനാണോ വോട്ട് ചെയ്യേണ്ടത് എന്ന തീരുമാനമെടുക്കാനാണ് ഏറെ പ്രയാസം. വല്ലാത്ത അസ്തിത്വ പ്രതിസന്ധി തന്നെ... സറ്റയർ കൊള്ളാം

നിശാസുരഭി said...

കുഞ്ഞിആലി ഐസ്ക്രീം തീറ്റിച്ചിട്ടേ ഉണ്ടായിരുന്നുള്ളു, പ്രമേഹത്തിന്റെ അസുഖോള്ളോണ്ട് ടിയാന്‍ അകത്താക്കിയിട്ടില്ല, അകത്താക്കിയത് വേറെയാണ്.

ഇത് നല്ല ശ്രമമാണ്, പ്രതികരിക്കുന്നത് കുറച്ചൂടെ ചൂടാവട്ടെ, കാര്യമാത്രപ്രസക്തമാകട്ടെ.
കഴിവുകള്‍ ആക്ഷേപഹാസ്യത്തിലാണെങ്കില്‍ വികസിപ്പിക്കുക തന്നെ വേണം, ശ്രദ്ധയോടെ. ഇത്തരം തുറന്നെഴുത്തുകള്‍ ഇഷ്ടപ്പെടാത്താരെ ശ്രദ്ധിക്കരുത് ;)

ente lokam said...

ഐസ് ക്രീം ഐസ് ക്രീം .കേരള രാഷ്ട്രീയത്തിന്റെ
നാരായ വേരുകള്‍.ee ice cream hafeesum
വിശകലനം ചെയ്തിട്ടുണ്ട്.
aashamsakal

രമേശ്‌അരൂര്‍ said...

ചരമ കോളത്തില്‍ ഒതുങ്ങാതിരിക്കട്ടെ ഈ പ്രതിഷേധം :)

kone said...

leegukarkk eniyum mansselaayellallo athaan enekk manaselaakathath hafeez thanks

പ്രയാണ്‍ said...

കൊള്ളാം.......കടുപ്പം കുറച്ചു കുറഞ്ഞെന്ന സങ്കടം മാത്രം.

niyas said...

ഈ 'റ' യില്‍ തുടങ്ങി
'ന' യിലും 'ല' യിലും അവസാനിക്കുന്ന
ഈ ഐസ്ക്രീം ഉണ്ടാക്കുന്ന
കമ്പനി ഏതാണ്.

അറിഞ്ഞിട്ടു എന്തിനാ ഐസ് ക്രീം കുടിക്കാന്‍ തോന്നുന്നുണ്ടോ ? ഇന്ത്യാവിഷന്‍ ചാനലുകാര്‍ വിടില്ല കേട്ടോ..

മുകിൽ said...

ചില അഭിപ്രായങ്ങൾ പറഞ്ഞോട്ടെ?
1.ഇങ്ങനെ സങ്കടപ്പെടുത്തുന്ന ഒരു പേരു ബ്ലോഗിനു ഇട്ടതെന്തേ?
2.പിന്നെ കവിതയുടെ വിഷയം, തീക്കൊള്ളിയാണ്. ശരിക്കു കുത്തണ്ടേ? കുത്തിയില്ലെങ്കിൽ ശരിക്കൊന്നു തോണ്ടണ്ടേ?

ഇനിയും നല്ല കാമ്പുള്ള കവിതകൾ പോരട്ടെ.
സ്നേഹാശംസകളോടെ.

സുജിത് കയ്യൂര്‍ said...

aashamsakal

താന്തോന്നി/Thanthonni said...

ഒന്ന് നുണഞ്ഞാല്‍ പിന്നെയും നുണയാന്‍ കൊതിക്കും.

ഇങ്ങനെ നുണഞ്ഞാല്‍ അധികം നുണയേണ്ടി വരില്ല.
വീട്ടിലിരുന്നു നുണഞ്ഞാല്‍ പോരെ ?

nikukechery said...

ഒരു സമൂഹത്തിന്‌ അവരർഹിക്കുന്ന ഭരണാധികാരികളെയാണ്ണ്‌ ലഭിക്കുക എന്ന്‌ പണ്ടാരോ പറഞ്ഞിട്ടുണ്ട്.

Abduljaleel (A J Farooqi) said...

kollam kunje ninnishttam/.

Anonymous said...

ഐസ്ക്രീം.....
ഐസ്ക്രീം മാത്രമാണോ പ്രശ്നക്കാരൻ......
നാറിയ രാഷ്ട്രീയ കാപാലികരെ തിരിച്ചറിയാതെ വീണ്ടും വീണ്ടും ഇവരെയൊക്കെ അധികാരത്തിലെത്തിക്കുന്ന നാം തന്നെയല്ലേ യഥാർത്തത്തിൽ കുറ്റവാളി...?

jamalcp said...

dear veruthe anaawasyam parayaruth,,,
direct ningal ariyaatha kaaryangal pracharippikkalum anaawasyam parayalum bhayankaram paapam aanu.. inganeyonnum parayaruth please..oru veshyaye upayogichu ethu nalla manushyaneyum thejo vadham cheyyaam.. adhavaa kunhalikkutty innocent aanenkil ningalude veettilo bandhukkalilo ningal pracharippicha sambhavam nadannekkaam. thers reaction for everu action. pls keep silence like these case

shameer mhd said...

കുഞ്ഞാലികുട്ടിയെ അധിക്ഷേപിക്കാനായി 4 വരി കവിത.ഐസ്ക്രീമിൽ കുഞ്ഞാലികുട്ടി പ്രതിയല്ല.അദ്ദേഹവും പാർട്ടിയും സ്വാഗതം ചെയ്യുന്നു ഈ കേസ് വേണമെങ്കിൽ ഇനിയും അന്വേഷിക്കട്ടെ എന്നു.ലോക മുസ്ലിം സമൂഹം ജീവിതത്തിലുടനീളം വിശ്വസിച്ച്പോകുന്ന ഖിബിലയുടെ ഖില്ല പിടിച്ച് അദ്ദേഹം സത്യം ചെയ്തിരിക്കുന്നു.ഞാൻ ഈ ആരോപിക്കുന്ന തെറ്റ് ഞാൻ ചെയ്തിട്ടില്ല എന്നു.നമ്മൾ എന്തിനു അത് അവിശ്വസിക്കണം.ആദ്യ പ്രതിപട്ടികയിൽ കുഞ്ഞാലികുട്ടിയുടെ പേർ പോലും ഉണ്ടായിരുന്നില്ല.പിന്നീട് ആരൊക്കെയോ താല്പര്യപ്രകാരം ആരോപണം ഉന്നയിക്കുന്നു അത് നിങ്ങളും തുടർന്ന് പോകുന്നു.സത്യം മനസ്സിലാക്കൂ...എന്നിട്ടാവാം അടുത്ത കവിത. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഇവിടെ ക്ലിക്കാം http://udfcyber.blogspot.com

Post a Comment