Saturday, March 5, 2011

തോന്നലല്ല യഥാര്‍ത്ഥ്യം



വഴി തിരയേണ്ട എല്ലാ വഴികളും
അടക്കപെട്ടു കഴിഞ്ഞു.
മുന്നിലെ വെളിച്ചവും അല്പാല്‍പ്പമായി 
മങ്ങി തുടങ്ങുന്നു.
നീതിദേവന്റെ മരണം ആദ്യം
ഞെട്ടലുളവാക്കിയത് സത്യമാണ്.
പിന്നെ അത് ഒരു തരം 
നിസ്സംഗത മാത്രം
മറ്റെല്ലാ മരണം  പോലെയാണോ ഇത്? 
അല്ല, ഞങ്ങളുടെ പ്രതീക്ഷ. 
മറ്റെല്ലാം കൈ വെടിഞ്ഞാലും 
ഞങ്ങളെ സംരക്ഷിക്കും എന്ന
വിചാരം. ഇനിയില്ലിതു   
ഞങ്ങള്‍ കൂടുതല്‍ ദുര്‍ബ്ബലരായത് 
പോലെ തോന്നുന്നു.
തോന്നലല്ല യഥാര്‍ത്ഥ്യം

16 comments:

Akbar said...

വഴി തിരയേണ്ട എല്ലാ വഴികളും അടക്കപെട്ടു കഴിഞ്ഞു. മുന്നിലെ വെളിച്ചവും അല്പാല്‍പ്പമായി മങ്ങി തുടങ്ങുന്നു. നീതിദേവന്റെ മരണം ആദ്യം ഞെട്ടലുളവാക്കിയത് സത്യമാണ്. പിന്നെ അത് ഒരു തരം നിസ്സംഗത മാത്രം. മറ്റെല്ലാ മരണം പോലെയാണോ ഇത്? അല്ല, ഞങ്ങളുടെ പ്രതീക്ഷ. മറ്റെല്ലാം കൈ വെടിഞ്ഞാലും ഞങ്ങളെ സംരക്ഷിക്കും എന്ന വിചാരം.

ഇത് ഇങ്ങിനെ നേരെ എഴുതുന്നതാണ് ഭംഗി എന്നു തോന്നുന്നു.

അലി said...

തോന്നലോ യാഥാർത്ഥ്യമോ...
കവിതയോ ലേഖനമോ...?

നികു കേച്ചേരി said...

:(

ബെഞ്ചാലി said...

ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി… പക്ഷെ??

ജന്മസുകൃതം said...

ഇത് സത്യമാണ്

ente lokam said...

തോന്നലല്ല യാഥാര്‍ത്ഥ്യം ...അറിയപ്പെടാത്ത
ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം..പക്ഷെ അടക്കപ്പെട്ട
വഴി ആണോ ഒരിക്കലുമല്ല.ചില തിരികള്‍
കെട്ടാലും മുഴുവന്‍ ഇരുട്ടിനു പോലും മറ്റ്
തിരികളുടെ വെളിച്ചത്തെ കെടുത്താന്‍ ആവില്ല..
നല്ല വരികള്‍..ആശംസകള്‍...

ജയിംസ് സണ്ണി പാറ്റൂർ said...

അതു മരണമല്ല.കൊലയാണു്
ദൈവവും ചെകുത്താനും
ഒരുമിച്ചു അയ്യോയെന്നു വിളിച്ച
സമര്‍ത്ഥമായ അരും കൊല.

SUJITH KAYYUR said...

nallathu.

TPShukooR said...

പണത്തിനു മീതെ പരുന്തും..........
പിന്നെയല്ലേ നീതി...

സാബിബാവ said...

യഥാര്‍ത്ഥ്യം

ചന്തു നായർ said...

നീതി, നീതി ദേവനൊ..? അതെന്താ സാധനം.... ഭൂമിയിൽ ഇപ്പോൾ അതില്ലാ.......... ഇനി അതെവിടെ കിട്ടൂം... നീതിയുടെ ( ഒരു ദേവതയുടെ പ്രതിമ...ചില ‘സ്ഥലങ്ങളിൽ‘ കണ്ടിട്ടുണ്ട് ) പക്ഷേ കണ്ണ് മൂടിക്കെട്ടിയിരിക്കുന്നൂ... അതു കൈയ്യാളുന്നവരുടേയും.......... നല്ല കവിത

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അക്ബര്‍ക്കാന്റെ കഥയാണ്‌ കൂടുതല്‍ ഇഷ്ടമായത്.
താങ്കളുടേത് കഥയോ കവിതയോ എന്ന് സ്പഷ്ടമല്ല. എന്നാല്‍ ആശയം തീവ്രമാണ് താനും.നല്ല ചിന്തകള്‍.
ആശംസകള്‍

zephyr zia said...

അത് അപകടമരണമോ കൊലപാതകമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

എന്ത് കുറ്റം ചെയ്തിട്ടാണീവല്ലായ്മകൾ...?

Anonymous said...

നല്ലൊരു ആശയം പറയാന്‍ ശ്രമിച്ചു...എത്രമാത്രം പ്രസക്തമാണ് ഈ വിഷയമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...ആശംസകള്‍....

Echmukutty said...

ആശംസകൾ.ഇനിയും എഴുതു

Post a Comment