Thursday, March 3, 2011

ചരമഗീതം



സ്വാതന്ത്ര്യ ത്തിനു ശേഷം എത്ര വര്‍ഷങ്ങള്‍, എത്ര വാഗ്ദാനങ്ങള്‍,  ആദിവാസികള്‍ക്ക് ഇന്നും  നരകതുല്യമായ ജീവിതം. ആരെ പഴിക്കാന്‍? എലികളും പാറ്റകളും മൂട്ടകളും തെരെഞ്ഞെടുപ്പടുക്കുംപോള്‍ വീണ്ടും  എത്തി തുടങ്ങുന്നു......... എല്ലാ തമ്പ്രാക്കള്‍ക്കും വേണ്ടി എല്ലാവരാലും തിര സ്കരിക്കപ്പെട്ടവന്റെ  ചരമഗീതം.
  
വരള്‍ച്ചയില്‍ പട്ടിണി ചോറുണ്ട്,
കീറിയ തഴപ്പായയില്‍ 
ഉടുതുണി അഴിച്ചു പുതച്ചു,
മങ്ങിയ തിരി കെടുത്തി
പാറ്റകള്‍ എന്റെ വയറു തുരക്കുന്നു 
എലികള്‍  എന്റെ ഹൃദയം 
കരണ്ടുന്നു 
ദാഹ ശമനത്തിനായി  
മൂട്ടകള്‍  
ദേഹത്തിഴയുന്നു  
ചൊറിഞ്ഞു ചൊറിഞ്ഞു 
പുണ്ണില്‍നിന്നും 
പൊറ്റ അടര്‍ന്നത്‌
വീണ്ടും 
മുറിവായി 
കണ്‍ പീലികള്‍ കൊഴിഞ്ഞു വീണു-
റക്കമുണര്‍ന്ന, കണ്‍ പോളകള്‍ 
ചുമന്നു തടിച്ചു. 
ഇങ്ങനെ ഉറങ്ങാ-രാവുകള്‍
പകലുകള്‍ 
പട്ടിണി,
ഇരുട്ടും വെളിച്ചവും
മഴയും വെയിലും കൊണ്ട് മുടിഞ്ഞു
പെട്ടെന്നൊരു നാള്‍ 
കയറെടുത്തു കൊമ്പില്‍ കുരുക്കി മറുപുറം
താങ്ങിനായി കഴുത്തില്‍ മുറുക്കി.
പാഷാണം ഉപ്പും മുളകും 
ചേര്‍ത്തു  പുരട്ടി 
ശ്രാദ്ദ ചോറുണ്ടാക്കി 
പുല കഴിയും വരെ 
ഇങ്ങനെ രാവും
പകലും 
പട്ടിണി ചോറുണ്ട് മരിക്കാം,  

11 comments:

zephyr zia said...

:(

Preethi Rose said...

ivarum nammude sahodarangalanu ivarudeyum chorayude niram chuvappu thanne athu theliyikkan avarini enthu cheyyanam swaantham hridayam pilarnnu raktham chinthikkano................aruthe ivare kollaruthe......

SUJITH KAYYUR said...

ashamsakal

പ്രയാണ്‍ said...

:(

MOIDEEN ANGADIMUGAR said...

ജന്മം നൽകിയതാരെന്നറിയാതെ
ജനിച്ചു വീണപാപികൾ ഇവർ
ഒരിഞ്ചു ഭൂമിക്കായ് യാചിക്കുമ്പോഴും
ഒരുനേരമന്നത്തിനായ് കേഴുന്നവർ.

ishaqh ഇസ്‌ഹാക് said...

അടിയാളന്റെ സംഗതികളില്ലാത്ത ചാവ്പാട്ട് ആര് കേള്‍ക്കാന്‍..!

Arjun Bhaskaran said...

ഈ നാട് നന്നാവൂല.. ഞമ്മലോന്നും ബുത്തി മുട്ടീട്ടു ഒരു കാര്യോമില്ല...

TPShukooR said...

ദൈവത്തിന്റെ സൃഷ്ടികളല്ലേ..
എല്ലാവര്ക്കും ഓരോരോ പ്രശ്നങ്ങള്‍.

എല്ലാറ്റിനും പരിഹാരമുണ്ടാവുന്ന ഒരു നാള്‍ വരും.

Sidheek Thozhiyoor said...

അങ്ങിനെ ചിലര്‍ ; ഇങ്ങിനെയും ചിലര്‍ ..
എന്ത് ചെയ്യാം ? നമ്മുടെ നാട് !

ജയിംസ് സണ്ണി പാറ്റൂർ said...

പാവപ്പെട്ട ജന്മങ്ങളെക്കുറിച്ചു ഹൃദയസ്പര്‍ശിയായ
എഴുത്തു്.

ബിന്‍ഷേഖ് said...

സ്വാന്ത്ര്യം കിട്ടിയിട്ട് കൊല്ലം പത്തറുപതു കഴിഞ്ഞു.
എന്നിട്ടും മണ്ണിന്റെ മക്കള്‍ക്ക്‌ കേറിക്കിടക്കാനോ വിത്തിറക്കാനോ ഒരു തരി മണ്ണ് പോലുമില്ല. എല്ലാം ഏമാന്മാരുടെ കയ്യില്‍
നാളിതു വരെ അവര്‍ക്ക് വേണ്ടി ഒഴുക്കിയ കോടികളുടെ ഫണ്ട് എങ്ങോട്ട് പോയി.?

അയ്യഞ്ചാണ്ട് തികയുമ്പോള്‍ കരഞ്ഞും മൂക് പിഴിഞ്ഞും ഗീര്‍വാണമടിച്ചും തലകുത്തി മറിഞ്ഞും നേതാക്കള്‍ ചക്കരക്കുടം
ലാക്കാക്കി പാഞ്ഞു നടക്കും. എന്തിനാ, ഇവരെ പോലുള്ള പാവങ്ങളെ സമുദ്ധരിക്കാനോ... ച്ഛായ്, ആനക്കാര്യത്തിന്റെ ഇടയിലാണോ ചേനക്കാര്യം.?

മുല്ലപ്പൂ വിപ്ലവത്തിന്റെ കാറ്റ് വീശാതിരിക്കാന്‍ മാത്രം പോരിശയോന്നും ഈ നാട്ടിനില്ലെന്നു മനസ്സിലുണ്ടാവുന്നത്
അധികാരിവര്‍ഗത്തിന് നന്ന്.

Post a Comment