Monday, February 7, 2011

ഇരകളും, പിന്നെ ചില യാഥാര്‍ത്ഥ്യങ്ങളും




കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഹൈദ്രാബാദി യുവതിയെ റോഡില്‍ ദയനീയ അവസ്ഥയില്‍ കാണാന് ഇടയായി. ഞാനും എന്റെ  കൂട്ടുകാരും അവരുടെ അടുത്ത് പോയി വിവരങ്ങള്‍ അന്വേഷിച്ചുവെങ്കിലും ഒന്നിനും വ്യക്തമായി മറുപടി അവരില്‍ നിന്ന് കിട്ടിയില്ല. മുഖത്തും  വാക്കിലും നോട്ടത്തിലും  ആരെയോ ഭയക്കുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ ആ സ്ത്രീ ഒരു അനാശ്യാസ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു വരുകയാണെന്നും നാട്ടില്‍ എത്തിക്കാന് സഹായിക്കണമെന്നും പറഞ്ഞു പൊട്ടി കരഞ്ഞു. ഭര്‍ത്താവും മൂന്നുമക്കളും അടങ്ങിയ കുടുംബത്തിന്റെ കഷ്ട്ടപാട് മാറ്റാന് വേണ്ടി വീട്ടുജോലിക്കാരിയുടെ വിസയില്‍ വന്നതായിരുന്നു. പക്ഷെ ഇവിടെ എത്തിയപ്പോളാണ് ചതിയില്‍ പെട്ട് എന്ന് മനസ്സിലായത്. അങ്ങനെ ഒരു മലയാളി നടത്തുന്ന അനാശ്യാസ കേന്ദ്രത്തില്‍ ആയിരുന്നു എത്തപ്പെട്ടത്. മൂന്നു മാസം അവിടെത്തെ പീഡനം സഹിച്ചു നിന്നു അവിടെ നിന്നു രക്ഷപ്പെട്ടു വരികയാണെന്നും തന്നെ പോലെ ചതിയില്‍ പെട്ട 6 സ്ത്രീകള്‍ അവരുടെ പിടിയില്‍ ഉണ്ടന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഈ ബ്ലോഗില്‍ എഴുതാനു കൊള്ളത്ത കാര്യങ്ങളാണ്. അത്രയ്ക്ക് വലിയ പീഡനമാണ്  അവിടെയുള്ള ഓരോ സ്ത്രീയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അവരെ ഇന്ത്യന്‍ എംമ്പസിയില്‍ കൊണ്ട് പോയി നാട്ടിലേക്കു പോവാനുള്ള സഹായങ്ങള്‍ ചെയ്തു  കൊടുത്തു.



ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഇങ്ങനെ ചതിയില്‍പ്പെട്ടു ഇരുട്ടുകയറിയ മുറികളില്‍ ജീവിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മസ്കറ്റില്‍ നിന്നു രണ്ടു മലയാളികള്‍ അടക്കം മൂന്നുപേരെ അനാശ്യാസ കേന്ദ്രം നടത്തിയതിനു പോലീസ് പിടിക്കുകയും  8  മലയാളി യുവതികള്‍ അടക്കം 18  പേരെ  രക്ഷപ്പെടുത്തുകയും ചെയ്തു. അതില്‍ ഭൂരി ഭാഗം പേരും വീട്ടു ജോലിക്കാരുടെ വിസയില്‍ വന്നു ചതിയില്‍ പെട്ടവര്‍ ആയിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് പ്രേമം നടിച്ചു ദുബായിലേക്ക് കൊണ്ട് വന്ന യുവതിയെ അനാശ്യാസ കേന്ദ്രത്തിനു വിറ്റ യുവാവിനെ കുറിച്ചും വാര്‍ത്ത‍ മാധ്യമങ്ങളിലൂടെ നമ്മള്‍ അറഞ്ഞിരുന്നു. ഇങ്ങനെ പുറം ലോകം അറിയുന്നതും രക്ഷപ്പെടുന്നതുമായ സ്ത്രീകള്‍ വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. ബഹുഭൂരിഭാഗം സ്ത്രീകളും, എല്ലാം നശിച്ചതിനു ശേഷമോ  മാരകരോഗങ്ങള്‍ക്ക് അടിമയായിട്ടോ ആണ് നാട്ടിലേക്കെത്തുക. 


മനോഹരമായ കെട്ടിടങ്ങള്‍ നിറഞ്ഞതും, ധാരാളം സമ്പന്നര്‍ വസിക്കുന്നതും, പ്രവാസികളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതും, പിന്നെ വീതി കൂടിയ റോഡുകള്‍, നിറയെ ആഡംബര കാറുകള്‍ ഇങ്ങനെ മനോഹരമായ സ്ഥലങ്ങള്‍ എന്നാണ് ഗള്‍ഫിലെ ഓരോ നഗരത്തെ  കുറിച്ചുമുള്ള പൊതുവായ ധാരണ. പക്ഷെ, ഈ മനോഹാരിതക്കപ്പുറം, വളരെ വൃത്തിക്കെട്ട ഒരു മുഖം കൂടിയുണ്ട് ഓരോ ഗള്‍ഫ്‌ നഗരത്തിനും. ദുബായ് എന്ന നഗരം കള്ളിനും പെണ്ണിനും വളരെ പ്രശസ്തമാണ് പത്തായത്തില്‍ നെല്ല് ഉണ്ടങ്കില്‍ എലി ഡല്‍ഹി യില്‍ നിന്ന് പോലും എത്തും എന്ന ഒരു ചൊല്ലുണ്ട് എന്നപോലെയാണ് ഇന്ന് ദുബായ് നഗരത്തിന്റെ അവസ്ഥ. വ്യാഴം, വെള്ളി തുടങ്ങിയ ദിവസങ്ങളില്‍ ദേര, നായിഫ് തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍  U A E  യുടെ അയല്‍രാജ്യങ്ങളുടെ രെജിസ്ട്രെഷന്‍ ഉള്ള ധാരാളം വാഹനങ്ങള്‍ കാണാറുണ്ട്. ഇതില്‍ അധിക പേരും ഇങ്ങനെയുള്ള അനാശ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ഷിക്കാന്‍ വേണ്ടിയാണു എത്തുന്നത്.


ദുബായിലെ മനോഹരമായ കെട്ടിടങ്ങളുടെ ഇരുട്ട് കയറിയ മുറിക്കുള്ളില്‍ ഇങ്ങനെ  ചതിയില്‍പ്പെട്ടു ധാരാളം സ്ത്രീകള്‍, ശരീരം മറ്റുള്ളവര്‍ക്ക്  കാഴ്ച്ചവെക്കുന്നുണ്ട്. ദേര, നായിഫ് തുടങ്ങിയ സ്ഥലങ്ങള്‍ അനാശ്യാസ കേന്ദ്രങ്ങള്‍ക്ക് വളരെ പ്രശസ്തമാണ്. ഇതിനെതിരെ അവിടെത്തെ ഭരണകൂടവും പോലീസും നടപടി എടുക്കുന്നുണ്ടങ്കിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കാന് കഴിഞ്ഞിട്ടില്ല. സമീപ ഭാവിയിലെങ്കിലും ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെടുമെന്നു നമുക്ക് പ്രതീക്ഷിക്കാം. 

അനാശ്യാസകേന്ദ്രങ്ങള്‍ നടത്തുന്ന കെട്ടിടങ്ങളില്‍ ക്യാമറകള്‍ ഉപയോഗിച്ച് വരുന്നതും പോകുന്നതുമായ ആള്‍ക്കാരെ നിരീക്ഷിക്കാന്    സംവിധാനങ്ങള്‍  ഉണ്ടാവും. ഇതിലൂടെ തന്നെ പുറത്തു നടക്കുന്ന എല്ലാകാര്യങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് മനസ്സിലാക്കാന്  പറ്റും. അതുകൊണ്ട് തന്നെ  നിമിഷങ്ങള്‍ക്കകം രക്ഷപ്പെടാനും കഴിയും.അനാശ്യാസ കേന്ദ്രം നടത്തുന്നവര്‍ പിടിക്കപ്പെടുന്നില്ല പിടിക്കപ്പെട്ടു ശിക്ഷ അനുഭവിക്കുന്നവര്‍ ഇരകളായ സ്ത്രീകള്‍ മാത്രമാണ് അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍  ഒന്ന് പൂട്ടിയാലും വേറെ പുതിയത് ഒന്ന് തുറക്കപ്പെടുന്നു. ഇതിനു പിന്നില്‍ ഒരു അന്താരാഷ്ട്ര  മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ള കാര്യം ഉറപ്പാണ്‌. 

50 ദിര്‍ഹം തൊട്ടു മുകളിലേക്കാണ് ദുബായില്‍ ഓരോ പെണ്ണിന്റെയും മാംസത്തിന്റെ വില. സാധാരണ ദിവസങ്ങളില്‍  5 മുതല്‍ പത്ത് പ്രാവിശ്യം വരെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടെണ്ടി വരുമെന്നും വ്യാഴം വെള്ളി ദിവസങ്ങളില്‍ 20  ന്റെ  മുകളില്‍ വരും ഈ ദിവസങ്ങളില്‍ നാട്ടിലെ ബീവറേജ് ന്റെ മുന്നില്‍ ഉണ്ടാവുന്ന Q വിനു സമാനമായ നീണ്ട വരി തന്നെ ഉണ്ടാകും.  

വീട്ടു ജോലിക്ക് വരുന്ന സ്ത്രീകള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെയും ഗള്‍ഫ്‌രാജ്യങ്ങളില്‍ വീട്ടുജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ   മാനദണ്ടങ്ങളും    നിയമങ്ങളും അനുസരിച്ചാല്‍ ഒരു പരിധിവരെ ചതിയില്‍ പെടുന്നത് ഒഴിവാക്കാന് സാധിക്കും. നിയമങ്ങള്‍ പാലിക്കപ്പെടാതെ വീട്ടുജോലിക്ക് വരുന്നവരാണ് ചതിയില്‍ പെടുന്നവരില്‍ 80 ശതമാനവും. 
   
ഒരു കാര്യം കൂടി ഇവിടെ പറഞ്ഞില്ലങ്കില്‍ ഈ കുറിപ്പ് പൂര്‍ണ്ണമാവില്ല. മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന്  നല്ലൊരു ശതമാനം പ്രവാസികളും അനാശ്യാസ കേന്ദ്രങ്ങളിലെ നിത്യ സന്ദഷകരാണെന്ന്  മനസ്സിലാക്കാന് കഴിയും. ദുബായില്‍ ജോലി  ചെയ്യുന്നു എന്നാ ഒരറ്റ കാരണത്താല്‍  പെണ് വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി എന്ന് എന്റെ ഒരു കൂട്ടുകാരന്‍  പറയുക ഉണ്ടായി. ഇതുപോലെയുള്ള അനുഭവങ്ങള്‍ ധാരാളം പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. പലരും അത് പുറത്തു പറയുന്നില്ല എന്നു മാത്രം.  പലപ്പോഴും ഇതിനു എതിരെ ശബ്ദം ഉയര്‍ത്താന് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ഉണ്ടാവുന്ന ഭവിഷ്യത്ത്  ഓര്‍ത്തു പിന്മാറുകയാണ് പതിവ്. ഇനിയും ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്താതെ ഇരുന്നല്‍ സമൂഹത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിട്ടാണ് ചരമകോളം കാണുന്നത്. 

ഇങ്ങനെയുള്ള മാംസക്കച്ചവടക്കാരെ കണ്ടെത്തി,  തികച്ചും മാതൃകാ പരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിവുള്ള വ്യവസ്ഥിതിയും ഇല്ലാതിരിക്കുന്നത് കൊണ്ടാണ്,  ഇങ്ങനെയുള്ള  നിസ്സഹായകമായ വാക്കുകള്‍  കൊണ്ട് ചരമകോളത്തിനു പ്രതികരിക്കേണ്ടി വരുന്നത്. മലയാളികള്‍ സംസ്കാരികമായി എത്ര മുന്നേറിയാലും നമ്മുടെ കണ്ണടച്ച് ഇരുട്ടാക്കുന്ന സ്വഭാവം ഇനിയും മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ വരും തലമുറയെ കൂടി ബാധിക്കുന്നതാണീ പ്രശ്നങ്ങള്‍ എന്ന് ഓര്‍മ്മപ്പെടുത്തി കൊണ്ടും നിര്‍ത്തുന്നു.     

37 comments:

SUJITH KAYYUR said...

vaayichu. nannaayi. thudaruka.

ente lokam said...

ഗദ്ദാമ എന്ന ചിത്രം കുറെ ഒക്കെ ഈ കഥകള്‍
പറയുന്നു എന്ന് കേട്ടു .ഇത് വരെ കാണാന്‍ ഒത്തില്ല.വളരെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആണ് ഇവിടെ പങ്ക് വെച്ചിരിക്കുന്നത് എങ്കിലും ഇവിടെ ജീവിക്കുന്നര്‍വക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ പ്രതികരിക്കുന്നതിനു വളരെ പരിമിതികള്‍ ഉണ്ട് എന്നത് ആണ് സത്യം .നാട്ടില്‍ കഴിയുന്നത്ര
bodhavalkaranam നടത്താന്‍ ശ്രമങ്ങള്‍ ഉണ്ടെങ്കിലും ഗള്‍ഫില്‍ mattu jolikalkku aakrushtar aakunnavareppole thanne ഈ
vibhagavum veendum veendum chathikuzhikalekku veezhunnu .

പ്രയാണ്‍ said...

ലേഖനം നന്നായിട്ടുണ്ട്. ഇങ്ങിനെ ഒരു പ്രതികരണം കൊണ്ട് കാര്യമെന്ത് എന്നു ചിന്തിച്ചുപോകുന്നു പക്ഷെ....... ഇങ്ങിനെയെങ്കിലും പ്രതികരിക്കാന്‍ കഴിഞ്ഞല്ലൊഎന്നു സമാധാനിക്കമല്ലെ.

ജന്മസുകൃതം said...

ഇത്തരം വാര്‍ത്തകള്‍ നാട്ടിലേയ്ക്കും വന്നു കൊണ്ടിരിക്കുന്നു.
എല്ലാം സംഭവിച്ചുകഴിയുംപോള്‍ പ്രതികരിക്കുന്നവരുടെ
എണ്ണം കണ്ട്‌ നമ്മള്‍ അത്ഭുത പ്പെടും .ചികിത്സ യേക്കാള്‍ പ്രതിരോധം ആണ് നല്ലത്
അതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ.
പിന്നെ എല്ലാ തോന്ന്യാസങ്ങള്‍ക്കും കൂട്ടു നില്ക്കാന്‍ ഒരു മലയാളിയുടെ തലയും ഉണ്ടാകാതെ വരില്ലല്ലോ.
പോസ്റ്റ്‌ നന്നായി.

Sameer Thikkodi said...

ശ്രദ്ടിക്കപ്പെടെണ്ട ഒരു പോസ്റ്റ്‌ . നന്ദി

ഷാജു അത്താണിക്കല്‍ said...

ഒരുപാട പാവങ്ങള്‍ ഇങ്ങനെ കുടുങ്ങുന്നു...... നമുക്ക് വെറുക്കാം ഊ അനാചാരങ്ങളെ,,അല്ലതെ എന്തു ചെയ്യാം!!!
എന്നാലും പ്രതികരിക്കുക അവസാനംവരേ..............

കൂതറHashimܓ said...

മ്മ്.... പറഞ്ഞ് കേട്ടിട്ടുണ്ട് ചില അനുഭവങ്ങള്‍

sreee said...

എന്താ പറയുക.രണ്ട് ദിവസമായി കേൾക്കുന്നതെല്ലാം ഇത്തരം വാർത്തകൾ തന്നെ.അതിവിടെ കേരളത്തിലായാലും അന്യനാട്ടിലായാലും.രോഷം കൊള്ളാം നമുക്കും. തിളയ്ക്കുന്ന ചോരയെ നിർമമതയുടെ തണുപ്പുകൊണ്ട് മൂടാം. ഈ പ്രതികരണം നല്ലതു തന്നെ.

MOIDEEN ANGADIMUGAR said...

സർക്കാർ വിചാരിച്ചാലൊന്നും ഇത് അവസാനിപ്പിക്കാൻ കഴിയില്ല.ഇത് അവസാനിപ്പിക്കണമെങ്കിൽ ജനങ്ങൾ വിചാരിക്കണം.ദേരയിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും മലയാളികളായതിനാൽ അവർ മനസ്സ് വെച്ചാൽ ഇതിന്റെ അന്ത്യം കുറിക്കാൻ വലിയതാമസം വേണ്ട.
പക്ഷേ,ഇവിടെ ഇതിന്റെ ഉപഭോക്താക്കൾ മലയാളികൾ തന്നെയായതിനാൽ അവരൊട്ടും അതിനു തുനിയുകയുമില്ല.

വീകെ said...

ഇതിന്റെ പിന്നിൽ അധികവും മലയാളികളാണെന്ന തിരിച്ചറിവ് വളരെ വേദനാജനകം തന്നെ. ഇത്തരം കുറ്റങ്ങൾക്ക് കടുത്ത ശിക്ഷകളാണ് ഗൾഫിലെല്ലാം. എന്നിട്ടും നമ്മുടെ ആളുകൾ പെട്ടെന്നു പണക്കാരനാകാൻ എന്തേ ഈ വഴി തന്നെ തിരഞ്ഞെടുക്കുന്നു...?
അതും നമ്മുടെ സഹോദരിമാരെ തന്നെ ഉപയോഗിച്ച്....!!

സ്വദേശികളുടെ കൂടി പങ്കില്ലാതെ ഇതിവിടെ നിർബാധം നടത്തിക്കൊണ്ടു പോകാൻ കഴിയുമെന്നു തോന്നുന്നില്ല.

ഈ വിവരം ഇത്രയും വിശദമായി എഴുതിയത് എന്തുകൊണ്ടും നന്നായി മാഷെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ലോകത്തിന്റെ എല്ലാ നഗരങ്ങളിലും നടമാടുന്ന കാഴ്ച്ചകൾ തന്നെ ഇതെല്ലാം...

AMBUJAKSHAN NAIR said...

ഇത്തരം സംഭവങ്ങള്‍ വളരെ നേരത്തെ പുറത്തു വന്നിട്ടും മലയാളി സ്ത്രീയെ, ഭര്‍ത്താവ് ദുബായില്‍ വീട്ടു വേലയ്ക്കു അയച്ചു അവിടെ ആ സ്ത്രീ ലിംഗീക തൊഴിലാളിയായി കുറെ കാലം കഴിഞ്ഞു. രോഗിയായി തിരിച്ചെത്തിയ സ്ത്രീയെ ചികിത്സിച്ചു ഭേദമാക്കി ഇപ്പോള്‍ കുടുംബത്തോട് സന്തോഷമായ് കഴിയുന്നു.ഇതെല്ലം അറിഞ്ഞു കൊണ്ട് സ്ത്രീകളെ അവിടേക്ക് അയക്കുന്ന പുരുഷന്മാരെയാണ് നാം ക്രൂശിക്കേണ്ടത്. ഗള്‍ഫില്‍ പലയിടത്തും വ്യഭിചാരശാലകള്‍ നടത്തുന്നതില്‍ മലയാളിക്കും തമിഴനും പങ്കുണ്ട് എന്നാണ് അറിയുന്നത്.
ഗള്‍ഫില്‍ നിന്നും ഇത്തരത്തില്‍ കഷ്ടപ്പെട്ട ഒരു മലയാളി പെണ്‍കുട്ടിയെ ഒരു തമിഴന്‍ രക്ഷിച്ചു . ചെന്നൈ എയര്‍ പോര്‍ട്ടില്‍ എത്തിയ ആ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ എത്തിയത് അവളെ രക്ഷിച്ച തമിഴന്റെ മാതാവും പിതാവും . എയര്‍ പോര്‍ട്ടില്‍ നിന്നും അവളെ ചെന്നൈയില്‍ ഉള്ള ഒരു ലോഡ്ജില്‍ കൊണ്ടെത്തിച്ചു അവിടെ വിപുലമായ കച്ചവടം നടത്തി. വീണ്ടും അവള്‍ അവിടെ നിന്നും രക്ഷപെട്ടു ലേഡീസ് പോലീസ് സ്റ്റേഷനില്‍ എത്തി അവിടെ നിന്നും കേരളത്തിലേക്ക് അയച്ച കഥ ഉണ്ടായിട്ടുണ്ട്.

V P Gangadharan, Sydney said...

കൊള്ളരുതായ്മകള്‍ കണ്ടെത്തി, അവയെ നേരോടെ തന്നെ ഇവിടെ വെളിപ്പെടുത്തുന്നു എന്ന വിശ്വാസമാണ്‌ ഈ കുറിപ്പിനു പ്രേരണ നല്‌കുന്നത്‌. തിന്മയുടെ ബീജങ്ങള്‍, തങ്ങള്‍ക്ക്‌ ആശ്രയം ഏകിയ, അന്യന്റെ മണ്ണിലും ചെന്ന്‌ പാകുന്ന ചെകുത്താന്മാരെ തല്‌പര മേധാവികളുടെ ശ്രദ്ധയില്‍ കൊണ്ടുചെന്നെത്തിക്കാന്‍ ഇത്തരം പൊളിച്ചെഴുത്തുകള്‍ ഉപകാരപ്രദമാവട്ടെ എന്ന്‌ ആശിക്കുന്നു.

zephyr zia said...

ഇത്തരം സംഭവങ്ങള്‍ ധാരാളം! ഓരോരുത്തരും തന്നാലാവുംപോലെ ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ...

Sabu Hariharan said...

ആരും അറിയാത്ത കാര്യങ്ങൾ..
നല്ലൊരു ലേഖനം.
വായിച്ചിരിക്കേണ്ട ലേഖനം.

Echmukutty said...

സ്വന്തം സുഖത്തിനു വേണ്ടി മാത്രം മറ്റൊരു ജീവിയോട് എന്തതിക്രമവും പ്രവർത്തിയ്ക്കാൻ കഴിയുന്ന ഒരേയൊരു ജന്തു മനുഷ്യനാകുന്നു.
ചിരിയ്ക്കാൻ കഴിയുന്ന, വിവേചന ശക്തിയുള്ള ജന്തുവും മനുഷ്യനാകുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്ത് കൊണ്ടാണ് വീട്ടുജോളിക്കുവേണ്ടി നമ്മുടെ സഹോദരിമാര്‍ കടല്‍ കടക്കെണ്ടിവരുന്നത്‌ എന്ന് കണ്ടെത്തിയാല്‍ തന്നെ പകുതി വിജയിച്ചു.
കാരണക്കാര്‍ ആരൊക്കെ?
നട്ടെല്ലില്ലാത്ത ഭര്‍ത്താക്കന്മാര്‍?
ഇരട്ടത്താപ്പുള്ള സാമൂഹ്യവ്യവസ്ഥിതി?
അന്ധത ബാധിച്ച സര്‍ക്കാരുകള്‍?
..................................

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ചരമകോളം' എന്നത് ഈ ബ്ലോഗിന് ഒട്ടും ചേര്‍ന്ന പേരല്ല എന്ന് അറിയിക്കട്ടെ..

Anonymous said...

നല്ല ഒരു ബ്ലോഗ്‌ ,ഈ നാട്ടില്‍ നടക്കുന്ന എല്ലാ കൊള്ളരുതാത്ത കാരിയത്തിണ്ടേ പിന്നിലും മലയാളി ആണ് എന്നത് ഒരു സത്ത്യമാണ് ,കള്ള് കച്ചവടവും ,പെന്ന്നുകച്ചവടവും ,വിസ തട്ടിപ്പും എല്ലത്തിന്ടെയും പിന്നില്‍ മലയാളി ആണ് ....എന്നാല്‍ ഇങ്ങനെ അല്ലാതെയും ചെല പെണ്ണുങ്ങള്‍ സ്വന്തം ഇസ്ട്ടപ്രകാരം ഈ തൊഷില്‍ ചെയ്യുന്നു ,ചെല പെണ്ണുങ്ങള്‍ ഇങ്ങനെ ഉള്ള കാരിയം നടത്തുന്നു എന്നും ഇതിന്ടെ കൂടെ വായിക്കേണ്ടതാണ് .....

ആചാര്യന്‍ said...

വളരെ നല്ല പോസ്റ്റ്...ദുബായിഇല്‍ ഉണ്ടായിരുന്നത് കൊണ്ട് ഇതിന്റെ എല്ലാ വശങ്ങളും എനുക്ക് അറിയാം....രാത്രി കാലങ്ങളില്‍ ഇട വഴികളില്‍ നിരന്നു നില്‍കുന്ന പെന്നുങ്ങലെക്കൊണ്ട് നടക്കാന്‍ കഴിയാത്ത അവസ്ഥ ആണ് ദുബായില്‍ അന്നും ഇന്നും..ഇതിനെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ എടുക്കാത്തത് ഇത് ഒരു മികച്ച വരുമാനം കൂടി അവര്‍ക്ക് കൊടുക്കുന്നു എന്നുള്ളത് കൊണ്ടാണ്...പുറം പൂച്ച് കണ്ടു മയങ്ങി അവിടെ എത്തപ്പെടുന്നവര്‍..ഇനിയും നാം ശ്രദ്ടിക്കെണ്ടാതുണ്ട് ..എന്ന് തന്നെയാണ് അഭിപ്രായം ...

Unknown said...

..........ഇത്തരത്തില്‍ മാംസക്കച്ചവടം നടത്തുന്നതിനും ഇതിനൊക്കെ 'മാമ'പണി നടത്തുന്നതിനും മുന്പന്തിയിലുള്ളത് മലയാളികള്‍ തന്നെയാണ് എന്നതാണ് സങ്കടം ..!!

ചന്തു നായർ said...

‘ചരമകോളം' എന്നത് ഈ ബ്ലോഗിന് ഒട്ടും ചേര്‍ന്ന പേരല്ല എന്ന ഇസ്മായിൽ കുറുമ്പടിയുടെ വാചകത്തോട് ഞാനും യോജിക്കുന്നു ‘നന്മ കാക്കുന്ന കോളം‘ പോലെ എന്തെങ്കിലും പേരാണ് യോജിക്കുക.. അത്രക്കും നല്ല കാര്യങ്ങളാണ് ലേഖകൻ ഇവിടെ എടുത്തെഴുതുന്നത് ( ലേഖകന്റെ പേരെനിക്കറിയില്ലാ )സഹോദരാ.. നിങ്ങൾ ചെയ്യുന്ന് ഈ സൽ പ്രവർത്തിക്ക് എന്റെ പ്രണാമം,അറിഞ്ഞോണ്ടല്ലാതെ, ഇത്തരത്തിൽ വഞ്ചിക്കപ്പെടുന്ന മലയാളികൾക്ക് ആപത്തിൽ ചെന്നു ചാടാതിരിക്കാനുള്ള വഴികളും കൂടി പറഞ്ഞ് കൊടുക്കുക..‘ വീട്ടു ജോലിക്ക് വരുന്ന സ്ത്രീകള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെയും ഗള്‍ഫ്‌രാജ്യങ്ങളില്‍ വീട്ടുജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ടങ്ങളും നിയമങ്ങളും അനുസരിച്ചാല്‍ ഒരു പരിധിവരെ ചതിയില്‍ പെടുന്നത് ഒഴിവാക്കാന് സാധിക്കും‘.... എന്നുള്ളത് കുറച്ച് കൂടെ വിശദമാക്കുക,പിന്നെ ഒരിടത്ത് റിപ്പിറ്റേഷൻ ഉള്ളത് മാറ്റുമല്ലോ.... ഇനിയും... ഇനിയും എഴുതുക, അക്രമങ്ങൾക്കെതിരെ, അനീതിക്കെതിരെ, മനുഷ്യന്റെ ദുർവാസനകൾക്കെതിരെ..... ഭാവുകങ്ങൽ

Unknown said...

ഭാവുകങ്ങള്‍!

പട്ടേപ്പാടം റാംജി said...

സ്വന്തം രാജ്യത്ത്‌ നമ്മള്‍ ഇതിനെതിരെ പ്രതികരിക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് നമുക്കറിയാം. അന്യരാജ്യത്ത്‌ എല്ലാവരും അവരവരുടെ ജോലിയും (വീടും കുട്ടികളും എന്ന ചിന്ത ആയി മാത്രം)കൂലിയും ആയി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അപൂര്‍വ്വം ചിലര്‍ക്ക് ചിലതൊക്കെ ചെയ്യാന്‍ കഴിയും എന്നതൊഴിച്ചാല്‍ മറ്റുള്ളവരെല്ലാം ഇതുകണ്ട് നിസ്സഹയാരായി നോക്കി നില്‍ക്കെണ്ട പ്രയാസത്തിലാണ് ജീവിക്കുന്നത്. നിരവധി അനവധി തെറ്റായ കാര്യങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാര്‍ക്കും അറിയാം. പ്രതികരിക്കാന്‍ കഴിയാറില്ല. സ്വന്തം കുടുമ്പം കഷ്ടപ്പെടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.
ചെയ്യേണ്ടത്‌ ഇവിടെക്ക് ഇത്തരം ജോലിക്ക് വേണ്ടി വരാതിരിക്കുക എന്നത് മാത്രമാണ് എന്ന് തോന്നുന്നു. ചതിയില്‍ പെട്ട് വരുന്നവര്‍ വളരെ കുറവാണ് എന്നാണ് തോന്നുന്നത്. പണം എന്ന് കേള്‍ക്കുമ്പോള്‍ പലതും വിസ്മരിക്കപ്പെടുന്ന മനുഷ്യരും ഉണ്ടെന്നത് കൂട്ടി വായിക്കണം. ഗള്‍ഫിലെ എന്ത് ജോലിക്കും മോഹന വാഗ്ദാനങ്ങള്‍ നല്‍കുക എന്നത് ഏജന്‍സികളുടെ ബിസ്സിനസ്സാണ്. അവിടെയും ശ്രദ്ധിക്കേണ്ടത്‌ നമ്മള്‍ തന്നെ എന്നാണ് എന്റെ പക്ഷം. ഇവിടെ എന്തെങ്കിലും സംഭവിച്ചിട്ട് രക്ഷപ്പെടുക എന്നത് ലേഖനത്തില്‍ പറഞ്ഞത്‌ പോലെ വിരളമായേ സംഭവിക്കു.
പുതുതായി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു മുന്നറിയിപ്പ്‌ പോലെ ലേഖനം ശ്രദ്ധേയം.

Sidheek Thozhiyoor said...

ഇതെല്ലാം കണ്ടും കെട്ടും കാതും മനസ്സും തഴമ്പിചിരിക്കുന്നു സുഹൃത്തേ , സമൂഹം നന്നാവാതെ ഈ അനീതികള്‍ക്കു ഒരറുതി ഉണ്ടാവുമെന്ന വിശ്വാസം തീരെ ഇല്ലാതായിരിക്കുന്നു .എങ്കിലും പ്രതികരിക്കുക പ്രതികരിച്ചുകൊണ്ടേ ഇരിക്കുക , ഒരാളുടെയെങ്കിലും കണ്ണ് തുറന്നെങ്കിലോ ?

Unknown said...

:)

അഭിപ്രായങ്ങള്‍ എല്ലാരും പറഞ്ഞിരിക്കുന്നു..

milton said...

മുകളില്‍ പറഞിരിക്കുന്ന കാര്യങ്ങള്‍ക്കെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ പരിമിതികളുള്ള ഒരു കൂട്ടം പ്രവാസികള്‍ക്ക് സാധിക്കുകയില്ല എന്നത് പകല്‍ പോലെ വ്യക്തമാണ്..ദുബായിയെ കുറിച്ച് അറിയുന്നവര്‍ക്ക് അറിയാം,ഒരു ഈച്ച പോലും സര്‍ക്കാര്‍ അറിയാതെ ദുബായില്‍ പറക്കുന്നില്ല എന്ന സത്യം.ലോകത്തിന്‍റെ മാര്‍ക്കെറ്റ് ആകാന്‍ ശ്രമിക്കുന്ന ഒരു സിറ്റിയില്‍ എന്തൊക്കെ ഉണ്ടായിരിക്കണമെന്ന് അവിടത്തെ ഭരണാധികാരികള്‍ക്കും തീര്‍ച്ചയായും വ്യക്തതയില്ലാതിരിക്കുകയില്ല...

Sethuraman said...

Lekhanamavum ella suhruthukkaludeyum commentsum
vayichu. ellam nallathuthanne. jhan kazhincha 15 varshamayi deirayil thamasikkukayundayi. ente anubhavam valare vedanajanakamayirunnu.
avideyanu thamasam ennu polum friendsinodu parayuvan kazhiyilla. athrakku (ku)prasidhamanu
ee stalam. evide ellatharathilum chooshanam
cheyyappedunna pala rajyangalil ninnulla sahodarimarundu. mughyamayi malayali, thamizhan
bangali ennivaranu mamanpani cheyyunnath. ethrayumkalam onnum arodum parayan kazhinjhilla
karanam swayam avidepoyittalle ethrayum arivu
kittiyathennuchodhichal kudumbajeevitham thakarum. evideyulla ella hotelukalilum malayali
barundu, athilellam addikuzhayunna malayali
sahodarimar, ella purushanmareyum orupole kanunna panchalisamooham, hoteludamayude bank
a/c kodikalkondunirakkan padupedunnavar, ellayidathum malayalisahodaranmaral houseful.
evide athu prathikaranathina namme rakshikkuvan
sadhikkuka. adhyam nammude samoohika samskaram
maranam. thamilnatil athoru kochu penkuttiye-
polum amma ennu vilikkunnu. nammal ammayepolum
edi ennu vilikkunnu. allahuvum, kristhuvum, krishnanum, budhanum, mattella daivangalum onnichu vannalpolum malayaliye rakshikkuvan
kazhiyilla, avan swantham manasumattiyillengil.
pennullidathu vanibhavum,pinne rape londanil
chayakudikkumpoleyennum vilichukooviya rashtri-
ya, bharana nethakkalulla malayali eppolthane
jeevikkunnathu swargathilalle pinne eniyum enthu
venam. nammalanu sarikkum daivathinte swantham
nattukar. bhoomiyilthanne swargeeya jeevitham
anubhavikkunnavar. naam namukkuvendimathram
jeevikkunnu, nammude poorvikar jeevich aduthu varunna 2,3 thalamurakkuvendiyayirunnu. namukku
prathikarikkam sabdhamillathe, kannuneerillathe
karayam, theeyil veezhunna eeyyampattayepole
neeri neeri marikkam.

Unknown said...

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..

kambarRm said...

വളരെ വിശദമായി എഴുതി.
പ്രതികരിക്കുക എല്ലാവരും തങ്ങളാൽ കഴിയും വിധം...

എല്ലാ ഭാവുകങ്ങളും നേരുന്നു.

ജയിംസ് സണ്ണി പാറ്റൂർ said...

പ്രിയ സ്ത്രീജനങ്ങളെ വിശന്നു വശം കെട്ടാലും
പ്രാണന്‍ പിടഞ്ഞടിച്ചാലും ഈ ദാസ്യപ്പണിക്കു
പോകരുതേ. മറ്റു പോം വഴികള്‍ കാണാനാ
കാതെ ചിന്തക്കു തീ പിടിച്ചതു കൊണ്ടാണു്
ഈ ഭ്രാന്തു പുലമ്പല്‍. ഒരു മനുഷ്യനെ മറ്റൊരു
മനുഷ്യന്‍ ദാസ്യ വൃത്തിക്കു നിയോഗിക്കുന്നത്
പ്രാകൃതമാണു്.എല്ലാ രാജ്യങ്ങളും ഇതു നിരോധി
ക്കണം.

അനീസ said...

മാത്രകാപരമായ ശിക്ഷാ നടപടികള്‍ ആണ് ഇന്ന് ഇല്ലാത്തതു, മലയാളികള്‍ തന്നെ ഇങ്ങനെ കേന്ദ്രം നടത്തുന്നു എന്നത് ലജ്ജിപ്പിക്കുന്നു

രമേശ്‌ അരൂര്‍ said...

കേട്ട് തഴമ്പിച്ച വാര്‍ത്തകളില്‍ ഒന്ന് ഒടുവില്‍ ചരമക്കോളത്തിലും എത്തി ..എല്ലാവരും ഒടുവില്‍ വന്നു ചേരുന്നിടം !

Anonymous said...

ഞാനും ചരമകോളത്തിലെത്തിയോ ഇനി എങ്ങോട്ടേക്കാ.. ഇവിടെ എന്തു പറയാനാ ലജ്ജാവഹമെന്നോ ചിന്തിപ്പിക്കുന്ന നല്ലൊരു പോസ്റ്റ് . ഇവിടെ പലരും പറഞ്ഞ പോലെ ഈ സെമിത്തേരി കോളം എന്നതു മാറ്റി നല്ല വല്ല പേരും കൊട് .. വായനക്കാരുടെ അഭിപ്രായത്തെ മാനിക്കുമെന്ന് കരുതട്ടെ..

lekshmi. lachu said...

ചരമകോളം' എന്നത് ഈ ബ്ലോഗിന് ഒട്ടും ചേര്‍ന്ന പേരല്ല എന്ന ഇസ്മായിൽ കുറുമ്പടിയുടെ വാചകത്തോട് ഞാനും യോജിക്കുന്നു.വളരെ നല്ല പോസ്റ്റ്

Umesh Pilicode said...

:-)

AMBUJAKSHAN NAIR said...

അക്രമങ്ങളും അനീതികളും എല്ലാ നാട്ടിലും ഉണ്ട്. ഇന്തയില്‍ നിന്നും മറ്റു നാടുകളില്‍ ചെന്നെത്തി അവിടെ അനാശാസ്യ പ്രവര്‍ത്തികളില്‍ ഈട് പെടുന്നവര്‍ ധാരാളം ഉണ്ട്. സ്വയം നന്നാവുക എന്നത് സാധ്യമാകുമോ? നിയമങ്ങള്‍ കൊണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കാനും സാധിക്കുമോ? എല്ലാ കുറ്റ കൃത്യങ്ങള്‍ക്കും എതിരെ നമുക്ക് പ്രതികരിക്കാന്‍ ആവുമോ? നിയമ പാലകന്മാര്‍ കുറ്റം ചെയ്യുന്നതാണ് എവിടെയും കുറ്റ കൃത്യങ്ങള്‍ പെരുകുവാന്‍ കാരണമാകുന്നത്.

Post a Comment