Monday, June 13, 2011

പ്രതീക്ഷ



വിശുദ്ധമല്ലാത്തതും അഴിമതി നിറഞ്ഞതുമായ രാജ്യഭരണം  വിമര്‍ശിക്കപ്പെടെണ്ടതും എതിര്‍ക്കപ്പെടെണ്ടതുമാണ്, പക്ഷേ അങ്ങനെയുള്ള  കാര്യങ്ങളില്‍  നാം  പിന്നോക്കം  പോയിരിക്കുന്നു. മൌനത്തിന്‍റെ  മൂടുപടത്തില്‍, അല്ലെങ്കില്‍  രാഷ്ട്രീയപരമായോ  ജാതീയമായതോ  വര്‍ഗീയപരമായതോ  ആയ സംഘടനകളുടെ കീഴില്‍  ജനങ്ങള്‍  സംഘടിക്കുകയും  തന്മൂലം ഒറ്റപെടുകയും ചെയ്തിരിക്കുന്നു 

മറ്റൊരു  കാര്യമുള്ളത്‌  നമ്മള്‍ക്കും  ഈ   പ്രശ്നങ്ങളില്‍  പരോക്ഷമായ  കൈകള്‍  ഉണ്ടായിരുന്നുവെന്നു  പറയാതെ  വയ്യ, ജനങ്ങള്‍  സ്വജീവിത   പ്രേരകങ്ങളായ  അവസ്ഥകളില്‍  മാത്രം ശ്രെദ്ധയൂന്നുകയും സമൂഹതാല്‍പര്യങ്ങള്‍  മറന്നതും  നമ്മുടെ  രാജ്യത്തെയും  രാഷ്ട്രീയത്തെയും  അഴിമതി  നിറഞ്ഞതാക്കി  മാറ്റുകയായിരുന്നുവെന്ന്  ഒരര്‍ത്ഥത്തില്‍  പറയേണ്ടി  വരും. 

നീതിജ്ഞായവ്യവസ്ഥകൂടി  ജീര്‍ണിച്ചു  തുടങ്ങിയപ്പോള്‍  ജനങ്ങള്‍ക്ക്‌  തെരുവിലേക്ക്  ഇറങ്ങേണ്ടി  വന്നു. അണ്ണാ ഹസാരെ,  അല്ലെങ്കില്‍  അത്രയ്ക്ക്  പൊതുസമൂഹത്തിനു  സ്വാഗതാര്‍ഹാന്‍  അല്ലാത്ത  ബാബാ രാംദേവിനെയും   പ്രതിഷേധത്തിന്റെ  മൂര്‍ത്തിമത്ഭാവങ്ങളായി  അംഗീക്കരിക്കേണ്ടി  വരുന്നു.


അഴിമതിക്ക്  അറുതിവരുത്താന്‍   വരുന്ന  "ലോക്പാല്‍  ബില്ലി" ലെക്കാണ്  ഒരു  ജനത  മുഴുവനുമിപ്പോള്‍  ഉറ്റു  നോക്കുന്നത് . നമ്മുടെ  രാജ്യത്തില്‍  നിലവിലുള്ള  നിയമങ്ങള്‍ക്കു  സംഭവിച്ച  അതെ  ദുരവസ്ഥ  തന്നെയായിരിക്കും,  ലോക്പാല്‍  ബില്ലിനുമുണ്ടാകുക, എങ്കിലും  നമ്മുടെ  രാജ്യത്തെ  അഴിമതി  വിരുദ്ധമാക്കുന്നതില്‍  ശ്രേദ്ധേയമായ  മാറ്റങ്ങള്‍  വരുത്താന്‍  ഈ  ബില്ലിലെ  നിയമങ്ങള്‍ക്കു  കഴിയുമെന്ന  ശുഭപ്രതീക്ഷയോടെ  നിര്‍ത്തട്ടെ. നമുക്ക്  കാത്തിരിക്കാം  നല്ലൊരു  ഭാരതത്തിനായി, ഒപ്പം  നമ്മുടെ  കടമകള്‍  മറന്നുപോകാതിരിക്കാന്‍  ഞാനുള്‍പ്പടെ  എല്ലാവരും  ശ്രെമിക്കണമെന്നു  വിനീതമായി   അഭ്യര്‍ഥിച്ചു  കൊണ്ടും  ചുരുക്കുന്നു, ജയ്‌ഹിന്ദ്‌.




ചരമകോളം  കുറച്ചു നാള്‍ മുന്‍പ് പങ്കുവെച്ച  ചില കാര്യങ്ങള്‍ വേദനയോടെയെങ്കിലും സത്യമായി തീരുന്നു എന്ന് പറയാതെ വയ്യ."മുന്നറിയിപ്പ്" എന്ന പഴയ  പോസ്റ്റില്‍ ആശങ്കപ്പെട്ടത് പോലെ നമ്മുടെ രാജ്യവും ജനകീയ സമരങ്ങള്‍ക്ക് സാക്ഷിയായിമാറിയിരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ ജനകീയ സമരങ്ങള്‍ക്ക്  പ്രധാനമായും  കാരണമായി തീര്‍ന്നത് ഏകാധിപത്യം ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ അഴിമതി എന്ന ഘടകമാണ്‌  ജനകീയ സമരങ്ങള്‍ക്ക് കാരണമായി തീര്‍ന്നത് . അസ്ഥിരമായ ഈ ചുറ്റുപാട് ഏതൊരു ജനാധിപത്യരാജ്യത്തിനും അതിലെ  ഭരണകര്‍ത്താക്കള്‍ക്കും കളങ്കം തന്നെയാണ്. ഇനിയെങ്കിലും അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകുമെന്നും,  അതിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ  നഷ്ടപെട്ട തേജസ്സ് വീണ്ടെടുക്കപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം.    
   

3 comments:

പട്ടേപ്പാടം റാംജി said...

സ്വന്തം കാര്യങ്ങള്‍ കഴിഞ്ഞിട്ട് സമയം ഇല്ലാത്ത നമ്മുളും കുറ്റക്കാര്‍ തന്നെ.

ente lokam said...

athe shari thanne....

Jon said...

LoKpal saving the country from corruption is unimaginable foolish

Post a Comment