കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഹൈദ്രാബാദി യുവതിയെ റോഡില്‍ ദയനീയ അവസ്ഥയില്‍ കാണാന് ഇടയായി. ഞാനും എന്റെ കൂട്ടുകാരും അവരുടെ അടുത്ത് പോയി വിവരങ്ങള്‍ അന്വേഷിച്ചുവെങ്കിലും ഒന്നിനും വ്യക്തമായി മറുപടി അവരില്‍ നിന്ന് കിട്ടിയില്ല. മുഖത്തും വാക്കിലും നോട്ടത്തിലും ആരെയോ ഭയക്കുന്നത് പോലെ ഞങ്ങള്‍ക്ക് തോന്നി. ഞങ്ങള്‍ വളരെ നിര്‍ബന്ധിച്ചപ്പോള്‍ ആ സ്ത്രീ ഒരു അനാശ്യാസ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെട്ടു വരുകയാണെന്നും നാട്ടില്‍ എത്തിക്കാന് സഹായിക്കണമെന്നും പറഞ്ഞു പൊട്ടി കരഞ്ഞു. ഭര്‍ത്താവും മൂന്നുമക്കളും അടങ്ങിയ കുടുംബത്തിന്റെ കഷ്ട്ടപാട് മാറ്റാന് വേണ്ടി വീട്ടുജോലിക്കാരിയുടെ വിസയില്‍ വന്നതായിരുന്നു. പക്ഷെ ഇവിടെ എത്തിയപ്പോളാണ് ചതിയില്‍ പെട്ട് എന്ന് മനസ്സിലായത്. അങ്ങനെ ഒരു മലയാളി നടത്തുന്ന അനാശ്യാസ കേന്ദ്രത്തില്‍ ആയിരുന്നു എത്തപ്പെട്ടത്. മൂന്നു മാസം അവിടെത്തെ പീഡനം സഹിച്ചു നിന്നു അവിടെ നിന്നു രക്ഷപ്പെട്ടു വരികയാണെന്നും തന്നെ പോലെ ചതിയില്‍ പെട്ട 6 സ്ത്രീകള്‍ അവരുടെ പിടിയില്‍ ഉണ്ടന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ഈ ബ്ലോഗില്‍ എഴുതാനു കൊള്ളത്ത കാര്യങ്ങളാണ്. അത്രയ്ക്ക് വലിയ പീഡനമാണ് അവിടെയുള്ള ഓരോ സ്ത്രീയും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ അവരെ ഇന്ത്യന്‍ എംമ്പസിയില്‍ കൊണ്ട് പോയി നാട്ടിലേക്കു പോവാനുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഇങ്ങനെ ചതിയില്‍പ്പെട്ടു ഇരുട്ടുകയറിയ മുറികളില്‍ ജീവിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മസ്കറ്റില്‍ നിന്നു രണ്ടു മലയാളികള്‍ അടക്കം മൂന്നുപേരെ അനാശ്യാസ കേന്ദ്രം നടത്തിയതിനു പോലീസ് പിടിക്കുകയും 8 മലയാളി യുവതികള്‍ അടക്കം 18 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. അതില്‍ ഭൂരി ഭാഗം പേരും വീട്ടു ജോലിക്കാരുടെ വിസയില്‍ വന്നു ചതിയില്‍ പെട്ടവര്‍ ആയിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് പ്രേമം നടിച്ചു ദുബായിലേക്ക് കൊണ്ട് വന്ന യുവതിയെ അനാശ്യാസ കേന്ദ്രത്തിനു വിറ്റ യുവാവിനെ കുറിച്ചും വാര്‍ത്ത മാധ്യമങ്ങളിലൂടെ നമ്മള്‍ അറഞ്ഞിരുന്നു. ഇങ്ങനെ പുറം ലോകം അറിയുന്നതും രക്ഷപ്പെടുന്നതുമായ സ്ത്രീകള്‍ വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്. ബഹുഭൂരിഭാഗം സ്ത്രീകളും, എല്ലാം നശിച്ചതിനു ശേഷമോ മാരകരോഗങ്ങള്‍ക്ക് അടിമയായിട്ടോ ആണ് നാട്ടിലേക്കെത്തുക.
മനോഹരമായ കെട്ടിടങ്ങള്‍ നിറഞ്ഞതും, ധാരാളം സമ്പന്നര്‍ വസിക്കുന്നതും, പ്രവാസികളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതും, പിന്നെ വീതി കൂടിയ റോഡുകള്‍, നിറയെ ആഡംബര കാറുകള്‍ ഇങ്ങനെ മനോഹരമായ സ്ഥലങ്ങള്‍ എന്നാണ് ഗള്‍ഫിലെ ഓരോ നഗരത്തെ കുറിച്ചുമുള്ള പൊതുവായ ധാരണ. പക്ഷെ, ഈ മനോഹാരിതക്കപ്പുറം, വളരെ വൃത്തിക്കെട്ട ഒരു മുഖം കൂടിയുണ്ട് ഓരോ ഗള്‍ഫ് നഗരത്തിനും. ദുബായ് എന്ന നഗരം കള്ളിനും പെണ്ണിനും വളരെ പ്രശസ്തമാണ് പത്തായത്തില്‍ നെല്ല് ഉണ്ടങ്കില്‍ എലി ഡല്‍ഹി യില്‍ നിന്ന് പോലും എത്തും എന്ന ഒരു ചൊല്ലുണ്ട് എന്നപോലെയാണ് ഇന്ന് ദുബായ് നഗരത്തിന്റെ അവസ്ഥ. വ്യാഴം, വെള്ളി തുടങ്ങിയ ദിവസങ്ങളില്‍ ദേര, നായിഫ് തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ U A E യുടെ അയല്‍രാജ്യങ്ങളുടെ രെജിസ്ട്രെഷന്‍ ഉള്ള ധാരാളം വാഹനങ്ങള്‍ കാണാറുണ്ട്. ഇതില്‍ അധിക പേരും ഇങ്ങനെയുള്ള അനാശ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ഷിക്കാന്‍ വേണ്ടിയാണു എത്തുന്നത്.
ദുബായിലെ മനോഹരമായ കെട്ടിടങ്ങളുടെ ഇരുട്ട് കയറിയ മുറിക്കുള്ളില്‍ ഇങ്ങനെ ചതിയില്‍പ്പെട്ടു ധാരാളം സ്ത്രീകള്‍, ശരീരം മറ്റുള്ളവര്‍ക്ക് കാഴ്ച്ചവെക്കുന്നുണ്ട്. ദേര, നായിഫ് തുടങ്ങിയ സ്ഥലങ്ങള്‍ അനാശ്യാസ കേന്ദ്രങ്ങള്‍ക്ക് വളരെ പ്രശസ്തമാണ്. ഇതിനെതിരെ അവിടെത്തെ ഭരണകൂടവും പോലീസും നടപടി എടുക്കുന്നുണ്ടങ്കിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കാന് കഴിഞ്ഞിട്ടില്ല. സമീപ ഭാവിയിലെങ്കിലും ഇങ്ങനെയുള്ള കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെടുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
അനാശ്യാസകേന്ദ്രങ്ങള്‍ നടത്തുന്ന കെട്ടിടങ്ങളില്‍ ക്യാമറകള്‍ ഉപയോഗിച്ച് വരുന്നതും പോകുന്നതുമായ ആള്‍ക്കാരെ നിരീക്ഷിക്കാന് സംവിധാനങ്ങള്‍ ഉണ്ടാവും. ഇതിലൂടെ തന്നെ പുറത്തു നടക്കുന്ന എല്ലാകാര്യങ്ങളും ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് മനസ്സിലാക്കാന് പറ്റും. അതുകൊണ്ട് തന്നെ നിമിഷങ്ങള്‍ക്കകം രക്ഷപ്പെടാനും കഴിയും.അനാശ്യാസ കേന്ദ്രം നടത്തുന്നവര്‍ പിടിക്കപ്പെടുന്നില്ല പിടിക്കപ്പെട്ടു ശിക്ഷ അനുഭവിക്കുന്നവര്‍ ഇരകളായ സ്ത്രീകള്‍ മാത്രമാണ് അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കേന്ദ്രങ്ങളില്‍ ഒന്ന് പൂട്ടിയാലും വേറെ പുതിയത് ഒന്ന് തുറക്കപ്പെടുന്നു. ഇതിനു പിന്നില്‍ ഒരു അന്താരാഷ്ട്ര മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നുള്ള കാര്യം ഉറപ്പാണ്.
50 ദിര്‍ഹം തൊട്ടു മുകളിലേക്കാണ് ദുബായില്‍ ഓരോ പെണ്ണിന്റെയും മാംസത്തിന്റെ വില. സാധാരണ ദിവസങ്ങളില്‍ 5 മുതല്‍ പത്ത് പ്രാവിശ്യം വരെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടെണ്ടി വരുമെന്നും വ്യാഴം വെള്ളി ദിവസങ്ങളില്‍ 20 ന്റെ മുകളില്‍ വരും ഈ ദിവസങ്ങളില്‍ നാട്ടിലെ ബീവറേജ് ന്റെ മുന്നില്‍ ഉണ്ടാവുന്ന Q വിനു സമാനമായ നീണ്ട വരി തന്നെ ഉണ്ടാകും.
വീട്ടു ജോലിക്ക് വരുന്ന സ്ത്രീകള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെയും ഗള്‍ഫ്‌രാജ്യങ്ങളില്‍ വീട്ടുജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ മാനദണ്ടങ്ങളും നിയമങ്ങളും അനുസരിച്ചാല്‍ ഒരു പരിധിവരെ ചതിയില്‍ പെടുന്നത് ഒഴിവാക്കാന് സാധിക്കും. നിയമങ്ങള്‍ പാലിക്കപ്പെടാതെ വീട്ടുജോലിക്ക് വരുന്നവരാണ് ചതിയില്‍ പെടുന്നവരില്‍ 80 ശതമാനവും.