Sunday, January 30, 2011

വീണ്ടും ഐസ്ക്രീം





ഒന്ന് നുണഞ്ഞാല്‍ പിന്നെയും നുണയാന്‍ കൊതിക്കും ഐസ്ക്രീം!!??? ശുഗറി നേക്കാള്‍ ബി പി കൂട്ടുന്ന ഒരു ഐസ്ക്രീമിനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്.  

പക്ഷെ, ഐസ്ക്രീം ഇത്രയും കയ്ക്കുമെന്നു
ഞാനും അറിയുന്നതിപ്പോഴാണ്.
അറിഞ്ഞതും അറിയാത്തതും
കൂട്ടികിഴിച്ചപ്പോള്‍
കിട്ടിയത് വട്ടപ്പൂജ്യം
അതെങ്ങനെ ശരിയാകും?
ഒന്നൂടെ കൂട്ടി നോക്കാം 
കപ്പിലെ ഐസ്ക്രീം - 5 രൂപ
ബാള്‍ ഐസ്ക്രീം  - 10  രൂപ 
പക്ഷെ "കുഞ്ഞി അലി" 
തിന്ന ഒരു ഐസ്ക്രീമിനു മാത്രം കോടികള്‍ 
ഇതാണ് ഞാന്‍ പറഞ്ഞത് 
കണക്കു തെറ്റാണ്,
ഈ 'റ' യില്‍ തുടങ്ങി 
'ന' യിലും 'ല' യിലും അവസാനിക്കുന്ന 
 ഈ ഐസ്ക്രീം ഉണ്ടാക്കുന്ന 
കമ്പനി ഏതാണ്.
ആരായാലും സാധാരണ ക്കാരന് കൂടി 
പ്രാപ്യമാകുന്ന രീതിയില്‍ 
ഈ ഐസ് ക്രീമുകള്‍  ഉണ്ടാക്കി 
വിതരണം ചെയ്യണമെന്നും
സര്‍ക്കാര്‍ അതിന്റെ വിതരണം 
ഏറ്റെടുക്കണമെന്നും 
ഈ വിനീതന്‍ അഭ്യര്‍ഥിച്ചു കൊണ്ട് 
ഉപസംഹരിക്കുന്നു 

N:B: ഐസ്ക്രീമിന്‍റെ പുതിയ പുതിയ വെറൈറ്റികള്‍ക്കായി കാത്തിരിക്കുന്നു 




(ഈ വരികള്‍, പരസ്പരം ചെളി വാരി എറിയാനും, വാചകകസര്‍ത്ത്  മാത്രം ചെയ്യുക എന്ന ഒരു നാലാംകിട അവസ്ഥയിലേക്ക് താണ് കൊണ്ടിരിക്കുന്ന രാഷ്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയാണ്, ഏതെങ്കിലും  ഒരു  വ്യക്തിയെ മാത്രം ഉദ്ദേശിച്ചല്ല, മുതലെടുക്കുന്നവരും ഇതില്‍ പ്രതികള്‍ തന്നെയാണ്.  ഒരാളുടെ തെറ്റുകള്‍ മൂടി വയ്ക്കാന്‍ ഒരായിരം പേര്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അപരാധിയു മാക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ മാറണം എന്നൊരു ഉദ്ദേശം മാത്രമേ  ഈ വരികള്‍ക്കുള്ളൂ.
വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി, ഇനി വായിക്കാനിരിക്കുന്നവര്‍ക്കും. നന്ദി സ്നേഹപൂര്‍വ്വം ചരമകോളം )


Tuesday, January 25, 2011

ചരമകോളം


ചരമ കോളത്തില്‍ എന്‍റെ പേര് വന്നത്
ഇന്നലെയായിരുന്നു 
അതിനോട് ചേര്‍ന്നുള്ള വാര്‍ത്തയില്‍, 
പക്ഷെ മരണകാരണം മാത്രം 
വ്യക്തമാക്കിയിട്ടില്ല.
ഞാന്‍ എങ്ങനെയാണ് മരിച്ചത്?
അതുപോട്ടെ, വാര്‍ത്ത കൊടുത്തവര്‍ക്ക് 
എന്‍റെ ചിരിക്കുന്ന ഒരു ഫോട്ടോ 
വയ്ക്കാമായിരുന്നു.
മരിച്ചവന്‍റെ   ആത്മാവിനോട് 
കാണിക്കാവുന്ന
ഒരു കാരുണ്യം. 

                 എന്ന് 
              
                 പരേതന്‍